ഫ്രാന്‍സീസ് പാപ്പാ,പാന്‍മുഞ്ചോം പ്രഖ്യാപനത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍, ഉത്തര-ദക്ഷിണ കൊറിയകള്‍ക്ക് വീഡിയോ സമാധാനസന്ദേശം  നല്കുന്നു 27/04/2019 ഫ്രാന്‍സീസ് പാപ്പാ,പാന്‍മുഞ്ചോം പ്രഖ്യാപനത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍, ഉത്തര-ദക്ഷിണ കൊറിയകള്‍ക്ക് വീഡിയോ സമാധാനസന്ദേശം നല്കുന്നു 27/04/2019 

കൊറിയയ്ക്ക്പാപ്പായുടെ വീഡിയോ സന്ദേശം!

ഐക്യത്തിലും സംഭാഷണത്തിലും സാഹോദര്യൈക്യദാര്‍ഢ്യത്തിലും അധിഷ്ഠിതമായ ഒരു ഭാവി, തീര്‍ച്ചയായും, സാധ്യമാണ് എന്ന പ്രത്യാശ പകരുന്നതാകട്ടെ പാന്‍പുഞ്ചോം പ്രഖ്യാപനത്തിന്‍റെ പ്രഥമ വാര്‍ഷികമെന്ന് പാപ്പാ ആശംസിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്ഷമയോടും സ്ഥൈര്യത്തോടും കൂടിയ പരിശ്രമങ്ങളും ഏകതാനതയ്ക്കും പരസ്പരധാരണയ്ക്കുമായുള്ള ഉദ്യമവും വഴി ഭിന്നിപ്പിനെയും എതിര്‍പ്പിനെയും തരണം ചെയ്യാന്‍ സാധിക്കുമെന്ന് മാര്‍പ്പാപ്പാ.

2018 ഏപ്രില്‍ 27-ന് ഉത്തരകൊറിയയിലെ പാന്‍മുഞ്ചോമില്‍ വച്ച് അന്നാടിന്‍റെ പരമോന്നത നേതാവ് കിം ജോംഗ് ഉനും (Kim Jong-un) ദക്ഷിണകൊറിയയുടെ പ്രസിഡന്‍റ് മൂണ്‍ ജെ ഇനും (Moon Jae-in) ഒപ്പുവച്ച കൊറിയ ഉപദ്വീപിന്‍റെ സമാധാനത്തിനും ക്ഷേമത്തിനും ഏകീകരണത്തിനും വേണ്ടിയുള്ള പ്രഖ്യാപനത്തിന്‍റെ പ്രഥമ വാര്‍ഷികദിനത്തില്‍, അതായത്, ശനിയാഴ്ച (27/04/2019) നല്കിയ ഒരു വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

ഐക്യത്തിലും സംഭാഷണത്തിലും സാഹോദര്യൈക്യദാര്‍ഢ്യത്തിലും അധിഷ്ഠിതമായ ഒരു ഭാവി, തീര്‍ച്ചയായും, സാധ്യമാണ് എന്ന പ്രത്യാശ പകരുന്നതാകട്ടെ ഈ വാര്‍ഷികമെന്ന് പാപ്പാ സന്ദേശത്തില്‍ ആശംസിക്കുന്നു. 

പാന്‍മുഞ്ചോം പ്രഖ്യാപനത്തിന്‍റെ ഈ വാര്‍ഷികം കൊറിയക്കാരായ സകലര്‍ക്കും  സമാധാനത്തിന്‍റെ ഒരു പുതുയുഗത്തിന്‍റെ പിറവിയാകട്ടെയെന്നും ആശംസിക്കുന്ന പാപ്പാ സകലര്‍ക്കും ദൈവികാനുഗ്രഹങ്ങള്‍ സമൃദ്ധമായി ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2019, 12:41