ഇറ്റലിയില്‍ 2009 ഏപ്രില്‍ 6-ന് ഭൂകമ്പം തകര്‍ത്ത ലാക്വിലയുടെ ഇന്നത്തെ ഒരു ദൃശ്യം 06/04/2019 ഇറ്റലിയില്‍ 2009 ഏപ്രില്‍ 6-ന് ഭൂകമ്പം തകര്‍ത്ത ലാക്വിലയുടെ ഇന്നത്തെ ഒരു ദൃശ്യം 06/04/2019 

ലാക്വിലയിലെ ഭൂകമ്പം, പത്താവാര്‍ഷികം -പാപ്പായുടെ പ്രാര്‍ത്ഥനകള്‍

ഫ്രാന്‍സീസ് പാപ്പാ ലക്വിലയിലെ നിവാസികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഭൂകമ്പബാധിത സാന്‍സെവേരീനൊ മാര്‍ക്കെ അതിരൂപതയിലെ പ്രദേശങ്ങള്‍ പാപ്പാ ജൂണ്‍ 16-ന് സന്ദര്‍ശിക്കും.

ജോയി കരിവേലി വത്തിക്കാന്‍ സിറ്റി

മദ്ധ്യ കഴക്കെ ഇറ്റലിയിലെ ലാക്വിലയില്‍ ഭൂകമ്പമുണ്ടായതിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പാപ്പാ ആ പ്രദേശത്തെ നിവാസികള്‍ക്ക്   പ്രാര്‍ത്ഥനാസന്ദേശം അയച്ചു.

300 ലേറെപ്പേരുടെ ജീവനപഹരിക്കുകയും 1500 പേരെ പരക്കേല്പിക്കുകയും 65000-ത്തിലധികം പേരെ ഭവനരഹിതരാക്കുകയും ചെയ്ത, 2009 ഏപ്രില്‍ 6-നുണ്ടായ, വന്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ആ പ്രദേശത്തിന്‍റെ പുനര്‍നിര്‍മ്മണമെന്ന ആയാസകരമായ പ്രക്രിയയില്‍ തന്‍റെ പിന്തുണയും സജീവഭാഗഭാഗിത്വവും ഫ്രാന്‍സീസ് പാപ്പാ സന്ദേശത്തില്‍ ഉറപ്പുനല്കുന്നു.

ഭൂകമ്പദുരന്തത്തിനിരകളായവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഒരുപതിറ്റാണ്ടുമുമ്പുണ്ടായ ഭൂകമ്പം ബാധിച്ച കമരീനൊ- സാന്‍സെവേരീനൊ മാര്‍ക്കെ അതിരൂപതയിലെ പ്രദേശങ്ങള്‍ പാപ്പാ ജൂണ്‍ 16-ന് സന്ദര്‍ശിക്കും

അന്ന് രാവിലെ വത്തിക്കാനില്‍ നിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം അവിടേക്കു പുറപ്പെടുന്ന പാപ്പാ ഭൂകമ്പബാധിതര്‍ക്കായി പണികഴിപ്പിച്ചിരിക്കുന്ന താല്ക്കാലിക ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടത്തെ നിവസികളുമൊത്തു കൂടിക്കാഴ്ച നടത്തുകയും അതിരൂപതയുടെ ഭദ്രാസനദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യും. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 April 2019, 12:29