പൊതു കൂടികാഴ്ച്ചയില്‍  പകര്‍ത്തപ്പെട്ട ചിത്രം പൊതു കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രം  

അൽഷിമേഴ്സ് രോഗ ബാധിതരുമായി പാപ്പാ കൂടികാഴ്ച്ച നടത്തി

അൽഷിമേഴ്സ് രോഗ ബാധിതരായ "റയിൻബ്ബോ ഗായകസംഘവുമായാണ് "(RAINBOW CHOIR) ഫ്രാൻസിസ് പാപ്പാ കൂടികാഴ്ച്ച നടത്തിയത്

സി.റൂബിനി സി.റ്റി.സി

ബെൽജിയത്തിലെ ബോൻഹെയ്‌ഡൻ നിന്നും പാപ്പയെ കാണാനെത്തിയ അൽഷിമേഴ്സ് രോഗബാധിതരായ "റയിൻബ്ബോ ഗായകസംഘം" (RAINBOW CHOIR) അംഗങ്ങളുമായി  പോൾ ആറാമന്‍ ഹാളിനടുത്തുള്ള മുറിയിൽ ഏപ്രിൽ മൂന്നാം തിയതി രാവിലെ പാപ്പാ കൂടിക്കാഴ്ച നടത്തി.

തന്നെ കാണാനെത്തിയ റയിൻബ്ബോ ഗായകസംഘാംഗങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ അവരെപ്രതി ദൈവത്തിനു നന്ദി പറയുന്നതായി അറിയിച്ചു. അല്ഷിമേസ് ബാധിതരായ അവർ ഒരുമിച്ചു ആലപിക്കുന്ന സംഗീതം ആശ്വാസവും, സഹായവും, രോഗ ഭാരത്തെ വഹിക്കാൻ സഹായിക്കുന്നതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ ദൗര്‍ബ്ബല്യത്തെ പരസ്പരം പങ്കുവെക്കുകയും അവയെ അംഗീകരിക്കുകയും ചെയ്യുന്നത് ഏറ്റവും മനോഹരമായ സംഗീതമാണെന്ന് പറഞ്ഞ പാപ്പാ അവർ ആലപിക്കുന്ന സംഗീതം ദൈവത്തെ പ്രസാദിപ്പിക്കുന്ന ആനന്ദഗാനാലാപനമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 April 2019, 15:20