ഫ്രാന്‍സിസ് പാപ്പാ  സാന്താ മാര്‍ത്താ കപ്പേളയില്‍ ബലിയര്‍പ്പിക്കുന്നു ഫ്രാന്‍സിസ് പാപ്പാ സാന്താ മാര്‍ത്താ കപ്പേളയില്‍ ബലിയര്‍പ്പിക്കുന്നു  

സഭാ ഐക്യത്തിനായി അദ്ധ്വാനിച്ച സിയന്നായിലെ വിശുദ്ധ കാതറീന്‍

ഫ്രാൻസിസ് പാപ്പായുടെ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഏപ്രിൽ 29 ആം തിയതി  തിങ്കളാഴ്ച, പേപ്പല്‍ വസതിയുള്ള സാന്താ മാർത്താ കപ്പേളയിൽ  അർപ്പിക്കപ്പെട്ട ദിവ്യബലിയുടെ ആരംഭത്തിൽ തിരുസഭ മാതാവ് ഇന്ന് അനുസ്മരിക്കുന്ന സിയന്നായിലെ വിശുദ്ധ കാത്തറീനെ പാപ്പാ അനുസ്മരിച്ചു.  ഇറ്റലിയുടെയും, യൂറോപ്പിന്‍റെയും മദ്ധ്യസ്ഥയാണ്  സിയന്നായിലെ വിശുദ്ധ കാത്തറീനെന്ന് ഓർമിപ്പിച്ച പാപ്പാ സഭയുടെ ഐക്യത്തിന് വേണ്ടി കഠിനമായി അദ്ധ്വാനിക്കുകയും, പ്രാർത്ഥിക്കുകയും, പ്രവർത്തിക്കുകയും ചെയ്ത വിശുദ്ധയാണെന്ന് വ്യക്തമാക്കി. സഭയ്ക്ക് വേണ്ടിയും, സഭയുടെ ഐക്യത്തിനു വേണ്ടിയും പ്രാർത്ഥിക്കണമെന്നാവശ്യപ്പെട്ട പാപ്പാ  ദുഷ്‌കരമായ ഈ സമയത്തിൽ ഇറ്റലിക്കും,  യൂറോപ്പിന്‍റെ ഐക്യത്തിനും, നമ്മുടെ പ്രാർത്ഥന സഹായകരമാകുമെന്നും നിർദ്ദേശിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2019, 15:35