നോമ്പുകാലം നോമ്പുകാലം 

വ്യര്‍ത്ഥമായവ വെടിയുക-പാപ്പാ

തപസ്സു കാലത്തെക്കുറിച്ച് പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നോമ്പുകാലം സത്തയിലേക്കു കടക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (16/03/19) നോമ്പ് (#Lent) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത് 

 “നില്ക്കാനും സത്തയിലേക്കു പോകാനും ഏകാഗ്രതകെടുത്തുന്ന വ്യര്‍ത്ഥമായവയെ വര്‍ജ്ജിക്കാനുമുള്ള ഓര്‍പ്പെടുത്തലാണ് നോമ്പ്. അത് ആത്മാവിനുള്ള ഉണര്‍ത്തു വിളിയാണ്” എന്നാണ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2019, 13:13