പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖല പുറത്തു വിട്ട ചിത്രം  പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖല പുറത്തു വിട്ട ചിത്രം  

ഒന്നാം നുറ്റാണ്ടിനെക്കാൾ കൂടുതൽ രക്തസാക്ഷികൾ ഇന്നുണ്ടു

പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖല (POPE’S WORLDWIDE PRAYER NETWORK) പാപ്പാ ഫ്രാൻസിസിന്‍റെ മാർച്ച് മാസത്തിലെ പ്രാർത്ഥന നിയോഗത്തിന്‍റെ വീഡിയോ പുറത്തിറക്കി. ഈ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സി.റൂബിനി സി.റ്റി.സി

ഒന്നാം നുറ്റാണ്ടിനെക്കാൾ കൂടുതൽ രക്തസാക്ഷികൾ ഇന്നുണ്ടെന്നുള്ളത് ഒരുപക്ഷെ വിശ്വസിക്കാൻ  പ്രയാസമാകും" എന്നും “സൈദ്ധാന്തീകമായും,നിയമാവലിയിലും, മതസ്വാതന്ത്ര്യവും, മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുന്നുവെന്ന് പറയപ്പെടുന്ന രാജ്യങ്ങളിൽപ്പോലും സത്യം പറയുന്നതു കൊണ്ടും, യേശുവിനെ പ്രഖ്യാപിക്കുന്നത് കൊണ്ടുമാണ്  ഇത് സംഭവിക്കുന്നത്" എന്ന് പാപ്പാ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. അതിനാൽ  ക്രൈസ്തവ സമൂഹത്തിനു വേണ്ടി  പ്രത്യേകിച്ച്   പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട പാപ്പാ  പീഡിതര്‍ ക്രിസ്തുവിനോട്‌ ചേർന്നുനിൽക്കുന്നുവെന്നും അവരുടെ  അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു  എന്നും  അവര്‍ക്കു അനുഭവവേദ്യമാകുന്നതിനായി  പ്രാർത്ഥിക്കണമെന്നും  നിര്‍ദേശിച്ചു.

പാപ്പായുടെ ഈ വീഡിയോ മാർപാപ്പയുടെ പ്രതിമാസ പ്രാർത്ഥനാനിയോഗങ്ങൾ പ്രചരിപ്പിക്കുവാനുള്ള ഒരു ഔദ്യോഗിക  ആഗോള സംരംഭമാണ്.  ഈ സംരംഭം ഏറ്റെടുത്ത് നടത്തുന്നത് മാർപ്പാപ്പയുടെ പ്രാർത്ഥനയുടെ ശിഷ്യസമൂഹമായ ആഗോള പ്രാർത്ഥനാ ശൃംഖലയാണ്. ഈ ശൃംഖല ക്രൈസ്‌തവ വിശ്വാസികളെ പ്രാർത്ഥനയിലൂടെയും    പ്രവർത്തികളിലൂടെയും മനുഷ്യകുലവും സഭയുടെ മിഷനറിപ്രവർത്തനങ്ങളും  നേരിടുന്ന വെല്ലുവിളികളെ  അഭിമുഖികരിക്കാൻ സന്നദ്ധരാക്കുവാൻ പരിശ്രമിക്കുന്നു.

ഈ വെല്ലിവിളികളെ പാപ്പാ സഭയ്ക്കു നൽകുന്ന പ്രാർത്ഥനാ നിയോഗത്തിൽ    പ്രാർത്ഥനാരൂപത്തിലൂടെ സമർപ്പിക്കുന്നു. 1844 ലിൽ പ്രാർത്ഥനയുടെ ശിഷ്യത്വം  എന്ന രീതിയിൽ ആരംഭിച്ച  ഈ  സംരംഭത്തില്‍ ഇന്ന് 35  ദശലക്ഷത്തോളം കത്തോലിക്കർ അംഗങ്ങളായി 98 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇതിനു   ദിവ്യകാരുണ്യ യുവജന മുന്നേറ്റമെന്ന (യൂക്കറിസ്റ്റിക് യൂത്ത് മൂവ്മെന്റ്)   ഒരു യുവജന വിഭാഗവുമുണ്ട്.    2018 മാർച്ച് മാസം പാപ്പാ ഫ്രാൻസിസ് ഈ സഭാസേവനത്തെ ഒരു പൊന്തിഫിക്കൽ പ്രവർത്തനമാക്കി അംഗീകരിക്കയും ചെയ്തു. കൂടുതൽ വിവരങ്ങൾ  http//www.popesprayer.va/ല്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 March 2019, 10:16