വത്തിക്കാന്‍ നഗരത്തിന്‍റെ ഭരണാസ്ഥാനവും വത്തിക്കാന്‍ ഉദ്യാനവും വത്തിക്കാന്‍ നഗരത്തിന്‍റെ ഭരണാസ്ഥാനവും വത്തിക്കാന്‍ ഉദ്യാനവും 

വത്തിക്കാന്‍ നഗരത്തിന് പുതിയ ഭരണ ക്രമങ്ങള്‍!

വത്തിക്കാന്‍ നഗരത്തിന്‍റെ ഭരണസംവിധാനം കാലോചിതമാക്കിത്തീര്‍ക്കുന്നതിന് പുതിയ നിയമങ്ങള്‍. പഴയ ഭരണവ്യവസ്ഥകള്‍ റദ്ദുചെയ്തുകൊണ്ട് പുതിയ നിയമം 2019 ജൂണ്‍ 7 ന് പ്രാബല്യത്തില്‍ വരും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വത്തിക്കാന്‍ സംസ്ഥാനത്തിനുവേണ്ടിയുള്ള പുതിയ ഭരണനിയമങ്ങള്‍ പാപ്പാ പ്രഖ്യാപിച്ചു.

വ്യാഴാഴ്ച (06/12/18) വൈകുന്നേരമാണ് ഫ്രാന്‍സീസ് പാപ്പാ മോത്തു പ്രോപ്രിയൊ, അഥവാ, സ്വയാധികാര പ്രബോധനം വഴി പരിഷ്ക്കരിച്ച ഭരണക്രമം പ്രഖ്യാപിച്ചത്.

പഴയ ഭരണവ്യവസ്ഥകള്‍ റദ്ദുചെയ്തുകൊണ്ട് പുതിയ നിയമം 2019 ജൂണ്‍ 7 ന് പ്രാബല്യത്തില്‍ വരുമെന്ന് പാപ്പാ ഇതില്‍‍ വ്യക്തമാക്കിയിരിക്കുന്നു.

പത്രോസിന്‍റെ സിംഹാസനത്തില്‍ തന്‍റെ ശുശ്രൂഷ ആരംഭിച്ച നാള്‍ മുതല്‍ തന്നെ വത്തിക്കാന്‍ നഗരത്തിന്‍റെ ഭരണസംവിധാനം കാലോചിതമാക്കിത്തീര്‍ക്കേണ്ടതിനായി പുനക്രമീകരിക്കേണ്ടതിന്‍റെ ആവശ്യകത തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്ന് പാപ്പാ പറയുന്നു.

വിവേചനബുദ്ധി, മിതവ്യയം,ലാളിത്യം, പ്രവര്‍ത്തനക്ഷമത, സുതാര്യത, കാര്യനിര്‍വ്വഹണ സംസക്തത, സംഘടനാത്മക വിധേയത്വം എന്നിവയാണ് ഈ നിയമഭേദഗതിയുടെ തത്വങ്ങളും മാനദണ്ഡങ്ങളുമെന്ന് പാപ്പാ വിശദീകരിക്കുന്നു.

ഭരണനേതൃത്വ വിഭാഗങ്ങളുടെയും ഭരണകാര്യാലയങ്ങളുടെയും എണ്ണം വെട്ടിച്ചുരുക്കല്‍, വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമതയും പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രത്യേക വിഭാഗത്തിന് രൂപം നല്കല്‍ തുടങ്ങിയ പുനക്രമീകരണങ്ങള്‍ പുതിയ ഭരണക്രമത്തില്‍ വന്നിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2018, 08:43