ഫ്രാന്‍സീസ് പാപ്പാ നിര്‍ദ്ധനരുമൊത്ത് വത്തിക്കാനില്‍, 18/11/18 ഫ്രാന്‍സീസ് പാപ്പാ നിര്‍ദ്ധനരുമൊത്ത് വത്തിക്കാനില്‍, 18/11/18 

നിസ്വന്‍റെ നിലവിളി കേള്‍ക്കാന്‍....

പാവപ്പട്ടെവര്‍ക്കായി ഹൃദയവും നയനങ്ങളും തുറന്നുവയ്ക്കാന്‍ നമുക്കു സാധിക്കണം-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പാവപ്പെട്ടവരുടെ രോദനം കേള്‍ക്കാന്‍ കഴിയുന്നതിനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

പാവപ്പെട്ടവര്‍ക്കായുള്ള രണ്ടാം ലോകദിനം ആഗോളസഭാതലത്തില്‍ ആചരിക്കപ്പെട്ട പതിനെട്ടാം തിയതി ഞായറാഴ്ച (18/11/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.

“ദരിദ്രരുടെ രോദനം ശ്രിവിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടി അവര്‍ക്കായി നയനങ്ങളും ഹൃദയവും തുറന്നിടാന്‍ കഴിയുന്നതിനുള്ള അനുഗ്രഹം ലഭിക്കുന്നതിന് നമുക്കു അപേക്ഷിക്കാം” എന്നാണ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത  സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2018, 13:54