ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് മൂണ്‍ ജൈനെ ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തെ സംബോധന ചെയ്യുന്നു 26-09-18 ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് മൂണ്‍ ജൈനെ ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തെ സംബോധന ചെയ്യുന്നു 26-09-18 

ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് വത്തിക്കാനില്‍ എത്തും

പാപ്പായും ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് മൂണ്‍ ജൈനെ  മാര്‍പ്പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കും.

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണകാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവി ഗ്രെഗ് ബര്‍ക്ക് ചൊവ്വാഴ്ചയാണ് (09/10/18) ഇതു വെളിപ്പെടുത്തിയത്.

ഈ മാസം പതിനെട്ടാം തിയതി വ്യാഴാഴ്ച (18/10/18) റോമിലെ സമയം 12 മണിക്ക് ആയിരിക്കും ഫ്രാന്‍സീസ് പാപ്പായും മൂണ്‍ ജൈനും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിന്‍റെ തലേന്ന്, അതായത്, പതിനേഴാം തിയതി ബുധനാഴ്ച, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കിയില്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, കൊറിയ ദ്വീപിന്‍റെ സമാധനം എന്ന നിയോഗത്തോടു കൂടി അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പ്രസിഡന്‍റ് മൂണ്‍ ജൈന്‍ പങ്കെടുക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2018, 13:10