പാപ്പാ ബാള്‍ടിക്ക് രാജ്യങ്ങളിലേയ്ക്ക് പാപ്പാ ബാള്‍ടിക്ക് രാജ്യങ്ങളിലേയ്ക്ക് 

പാപ്പാ ഫ്രാന്‍സിസ് ലിത്വാനിയിലേയ്ക്ക് പുറപ്പെട്ടു

25-Ɔമത് അപ്പസ്തോലിക യാത്രയാണ് ബാള്‍ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവിടങ്ങളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചത്. സെപ്തംബര്‍ 22-Ɔο തിയതി ശനിയാഴ്ച രാവിലെ വത്തിക്കാനില്‍നിന്നും പുറപ്പെട്ട പാപ്പായുടെ അപ്പസ്തോലിക യാത്ര സമാപിക്കുന്നത് 25-Ɔο തിയതി ചൊവ്വാഴ്ച രാത്രി വത്തിക്കാനില്‍ തിരിച്ചെത്തുമ്പോഴാണ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സെപ്തംബര്‍ 22, ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6.50-ന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും കാറില്‍ റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. 26 കി.മി. യാത്രചെയ്ത് 7.20-ന് വിമാനത്താവളത്തില്‍ എത്തിയ അല്‍ ഇത്താലിയയുടെ പ്രത്യേക വിമാനം, A 320 തയ്യാറായി നിന്നു. പതിവുപോലെ തന്‍റെ കറുത്ത തുകല്‍ ബാഗുമായി വിമാനപ്പടവുകള്‍ കയറിയ പാപ്പാ കവാടത്തില്‍ തിരിഞ്ഞുനിന്ന് എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് തന്‍റെ ഇരിപ്പിടത്തിലേയ്ക്കു നീങ്ങി. കൃത്യം 7.30-ന് വിമാനം ബാള്‍ട്ടിക് സമുദ്രതീരത്തെ ലിത്വാനിയ രാജ്യം ലക്ഷ്യമാക്കി, സെപ്തംബറിന്‍റെ തെളിഞ്ഞ നീലാകാശത്തിലേയ്ക്ക് പറന്നുയര്‍ന്നു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക്... തുടങ്ങിയ 20 പേരുടെ വത്തിക്കാന്‍ സംഘവും... 50-ല്‍ അധികം രാജ്യാന്തര മാധ്യമപ്രവര്‍ത്തകരും പാപ്പായുടെ യാത്രാസംഘത്തിന്‍റെ ഭാഗമാണ്.

പാപ്പാ ഫ്രാന്‍സിസിന് പ്രാര്‍ത്ഥനയോടെ ശുഭയാത്ര നേരുന്നു!! 
Buon Viaggio, Papa Francesco!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2018, 11:05