People mark one year aniversary of Justine Damond's death People mark one year aniversary of Justine Damond's death 

അപരനെക്കുറിച്ചുള്ള മുന്‍വിധിയുടെ അപകടം!

ശനിയാഴ്ച, ജൂലൈ 7-Ɔο തിയതി തെക്കെ ഇറ്റലിയിലെ ബാരിയില്‍ നടന്ന സമാധാനത്തിനായുള്ള സഭൈക്യ പ്രാര്‍ത്ഥനാസംഗമത്തെക്കുറിച്ചു പാപ്പാ പരാമര്‍ശിച്ചു. മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനുവേണ്ടിയുള്ള ഏകദിന പ്രാര്‍ത്ഥന-സംവാദ ശ്രമമായിരുന്നു അത്. കലുഷിതമായ ആ ഭൂപ്രദേശത്തെ പാത്രിയര്‍ക്കിസുമാരും പ്രതിനിധികളും ആയിരക്കണക്കിന് വിശ്വസികളും ആ സമാധാനയത്നത്തില്‍ പാപ്പായ്ക്കൊപ്പം പങ്കെടുത്തു. അത് ക്രൈസ്തവൈക്യത്തിന്‍റെ ശക്തമായ പ്രതിഛായയും പ്രത്യാശപകര്‍ന്ന സമാധാനശ്രമവുമായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു. തനിക്കതില്‍ അതിയായ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഞായറാഴ്ച, ജൂലൈ 8 സഭ ആഗോള കടല്‍ദിനമായി അചരിച്ച കാര്യം പാപ്പാ എടുത്തുപറഞ്ഞു. കടല്‍യാത്രികരെയും, അതില്‍ ജോലിചെയ്യുന്നവരെയും, വിശിഷ്യ മത്സ്യബന്ധനത്തില്‍ എര്‍പ്പെട്ടിരിക്കുന്നവരെ പ്രത്യേകമായി അനുസ്മരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകുയും ചെയ്യുന്ന ദിവസമാണത്. കടലില്‍ ക്ലേശകരമായ ജോലിചെയ്യുകയും, അതിനെയും അതിലെ ജീവജാലങ്ങളെയും മാലിന്യങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയവരെയും... റോമാനഗരക്കാരുമായ എല്ലാവരെയും പാപ്പാ പൊതുവായി അഭിവാദ്യംചെയ്തു. റേഡിയോ മരിയയുടെ നേതൃത്വത്തില്‍ പോളണ്ടിലെ ചെസ്റ്റോചോവ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍നിന്നും എത്തിയവര്‍ക്ക് ആശംസനേര്‍ന്നു.

ഫിലിപ്പീന്‍സിലെ അള്‍ത്താര ശുശ്രൂഷകരായ യുവജനങ്ങളെയും അവരുടെ കുടുംബങ്ങളെയും, പാദുവായില്‍നിന്നും എത്തിയ യുവജനസഖ്യത്തെയും, വാല്‍ദൊവാസ്താ, പോന്തേ-സാന്‍ മാര്‍ടിന്‍, ബ്രേഷ്യാ എന്നിവിടങ്ങളില്‍നിന്നെത്തിയവരെയും പ്രത്യേകമായി അഭിവാദ്യംചെയ്തു. ജനമദ്ധ്യത്തില്‍ ബ്രസീലിന്‍റെ പാതകകള്‍ കണ്ട് വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റുപോയ ലാറ്റിനമേരിക്കക്കാരെ സഹാനുഭാവത്തോടെ പാപ്പാ ആശംസിച്ചു, “സാരമില്ല. ധൈര്യം അവലംബിക്കുക. അടുത്ത കപ്പില്‍ കാണാം!” എന്നിട്ട് എല്ലാവക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലി. പിന്നെ അപ്പസ്തോലിക ആശീര്‍വ്വാദമായിരുന്നു...

എല്ലാവര്‍ക്കും ഒരു നല്ലദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ...എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും... കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ടുമാണ് മന്ദസ്മിതത്തോടെ ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2018, 16:38