ദിവ്യബലി മദ്ധ്യേ പാപ്പാ വചന  സന്ദേശം നല്‍കുന്നു ദിവ്യബലി മദ്ധ്യേ പാപ്പാ വചന സന്ദേശം നല്‍കുന്നു  (Vatican Media)

കപടനാട്യക്കാരായി ജീവിക്കരുത്

മാർച്ച് എട്ടാം തിയതി വെള്ളിയാഴ്ച്ച സാന്താ മാര്‍ത്തായില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ നല്‍കിയ സന്ദേശം

സി.റൂബിനി സി.റ്റി.സി

പാപികളാണെന്നു സ്വയം തിരിച്ചറിയാതെ മറ്റുള്ളവരെ പാപികളാണെന്നു വിധിക്കുമ്പോൾ പാപം ചെയ്യുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.  മറ്റുള്ളവരുടെ മുന്നിൽ വിശുദ്ധിയുടെ മുഖവുമായി പ്രത്യക്ഷപ്പെടുകയും എന്നാൽ യഥാർത്ഥ ജീവിതത്തിൽ വിശുദ്ധിയില്ലാതിരിക്കുന്നവർക്ക് ക്രിസ്തു നൽകുന്ന വിശേഷണം കപടനാട്യക്കാരന്‍ എന്നാണ്. പാപ്പാ വ്യക്തമാക്കി.

അനേകം ക്രൈസ്തവരും, കത്തോലിക്കരും  എല്ലാം അനുഷ്ഠിക്കുന്നവരായി സ്വയം വിളിക്കുന്നു. പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവയിലൂടെ ലാളിത്യത്തെ പ്രകടനമാക്കുന്ന പ്രവണതയെ തിരിച്ചറിയാൻ ഈ തപസ്സുകാലത്തിലാകണമെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.   സന്തോഷത്തോടെ പ്രായശ്ചിത്തം ചെയ്യുകയും, കാഹളമുഴക്കമില്ലാതെ ദാനധർമ്മം ചെയ്യുകയും മറ്റുള്ളവരുടെ അഭിനന്ദനം അന്വേഷിക്കാതെ രഹസ്യങ്ങൾ അറിയുന്ന പിതാവായ ദൈവത്തെപ്രതി സത്കർമ്മങ്ങൾ നിര്‍വഹിക്കണമെന്നു പാപ്പാ ഉത്‌ബോധിപ്പിച്ചു. നാമായിരിക്കുന്ന അവസ്ഥയിൽ വിനയത്തോടെ ചരിക്കാനുള്ള  ശക്തിക്കായി ദൈവത്തോടു പ്രാർത്ഥിക്കണമെന്നും,  സ്വന്തം ആത്മാവിനെ കബളിപ്പിച്ചാൽ ദൈവം നമ്മെ തിരിച്ചറിയുകയില്ലെന്നും പാപ്പാ ഓർമ്മപ്പെടുത്തി. നമ്മുടെ യഥാർത്ഥ ജീവിതവും, പുറങ്കാഴ്ചയും തമ്മിൽ പൊരുത്തപ്പെട്ടു പോകാനുള്ള കൃപയ്ക്കായി തപസ്സുകാലത്തിൽ പ്രാർത്ഥിക്കണമെന്നും പാപ്പാ ഉത്‌ബോധിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2019, 16:09
വായിച്ചു മനസ്സിലാക്കാന്‍ >