മേഘാലയിലെ ജൊവായി രൂപതയ്ക്ക് പുതിയ മെത്രാൻ!
വൈദികൻ ഫെർഡിനാൻറ് ദ്ക്കാറിനെ രൂപതാദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഫ്രാൻസീസ് പാപ്പാ ശനിയാഴ്ചയാണ് പുറപ്പെടുവിച്ചത്.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മേഘാലയിലെ ജൊവായി രൂപതയുടെ പുതിയ മെത്രാനായി ഫെർഡിനാൻറ് ദ്ക്കാർ എന്ന വൈദികനെ പാപ്പാ ശനിയാഴ്ച (08/07/23) നാമനിർദ്ദേശം ചെയ്തു.
പ്രസ്തുത രൂപതയുടെ കാര്യനിർവ്വാഹകനായി, അഥവാ, അഡ്മിനിസ്ട്രേറ്റർ ആയി 2021 മുതൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ജൊവായി രൂപതയിലെ ലോംഗ്കലുഹാ എന്ന സ്ഥലത്ത് 1962 ഫെബ്രുവരി 26-ന് ആയിരുന്നു നിയുക്ത മെത്രാൻ ഫെർഡിനാൻറ് ദ്ക്കാറിൻറെ ജനനം.1994 ജനുവരി 23-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, ഷില്ലോംങിലെ മൈനർ സെമിനാരിയിൽ പഠനവിഭാഗ മേധാവി, നാംദോംഗിൽ സഹവികാരി, ഉമ്മുലോംഗിൽ സഹവികാരി, വികാരി, ജോവായി രൂപതയുടെ പ്രൊക്കുറേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
08 July 2023, 16:47