അന്താരാഷ്ട്ര കോൺഗ്രസിൽ പങ്കെടുത്ത 500 കുട്ടികൾ ബുഡാപെസ്റ്റിലെ സെന്റ് സ്റ്റീഫൻസ് ബസിലിക്കയ്ക്ക് മുന്നിൽ.. അന്താരാഷ്ട്ര കോൺഗ്രസിൽ പങ്കെടുത്ത 500 കുട്ടികൾ ബുഡാപെസ്റ്റിലെ സെന്റ് സ്റ്റീഫൻസ് ബസിലിക്കയ്ക്ക് മുന്നിൽ.. 

ദിവ്യകാരുണ്യ കോൺഗ്രസ് സഭയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ വിശാലമാക്കുന്നു എന്ന് ഐറിഷ് മെത്രാൻ

ഹങ്കറിയിലെ ബുഡാപെസ്റ്റിൽ സെപ്റ്റംബർ 5 മുതൽ 12 വരെ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനെകുറിച്ചും ഇങ്ങനെ ഒരു സംരംഭം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഈ കോൺഗ്രസ് എങ്ങനെയാണ് ഒരു കൂട്ടായ്മയുടെ അവസരം നമുക്ക് നൽകുന്നതെന്നും, സ്വന്തം ഇടവകയുടെ പരിമിതികൾക്കപ്പുറത്ത് കടന്നു ചെന്ന്, യഥാർത്ഥത്തിൽ സഭയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വിപുലീകരിക്കരിക്കാ൯ ഇടയാക്കുന്നു എന്നതിനെക്കുറിച്ചും അയർലൻഡിൽ എൽഫിനിലെ മെത്രാൻ കെവിൻ ഡോറൻ സംസാരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

80 വർഷങ്ങൾക്കു മുമ്പാണു ആദ്യമായി  ഒരു അന്തർദേശീയ ദിവകാരുണ്യകോൺഗ്രസ്സിനു ബൂഡപെസ്ട് ആതിഥ്യമരുളിയത്. ഇപ്പോൾ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് വീണ്ടും ഹംഗറിയിലേക്ക് മടങ്ങിയെത്തി. ഈ കഴിഞ്ഞ ദശകങ്ങളിൽ ചരിത്രത്തിലെ നിരവധി വെല്ലുവിളി നിറഞ്ഞ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ് ഹങ്കറി.

സെപ്റ്റംബർ 5 ഞായറാഴ്ച ആരംഭിച്ച ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രമേയം സങ്കീർത്തനം 87 ൽ നിന്നുള്ള "എന്റെ ഉറവകൾ നിന്നിലാണ്" എന്ന തിരുവചനം ജെറുസലേമിനെ  ദൈവം തന്റെ ജനങ്ങൾക്കിടയിൽ വസിക്കുന്ന സ്ഥലമായി ആഘോഷിക്കുന്നു.

നിലവിലെ എല്ലാ വെല്ലുവിളികളുമുള്ള ഒരു ആഗോള സമ്മേളനമായി ഈ കോൺഗ്രസ് വളർന്നുവെന്നു സൂചിപ്പിച്ച മെത്രാൻ ഇപ്പോൾ നടക്കുന്ന ഈ ദിവ്യകാരുണ്യ കോൺഗ്രസ് കഴിഞ്ഞ വർഷം നടക്കാനിരുന്നതാണെന്നും അതിനാൽ ഒളിമ്പിക് മൽസരം പോലെ ഇത് 2020ലെ കോൺഗ്രസാണെന്നും പറഞ്ഞു. 2012 ൽ ഡബ്ലിനിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടക ചുമതല വഹിച്ചിരുന്ന  മോൺ. ഡോറൻ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനായുള്ള മെത്രാന്മാരുടെ പ്രതിനിധിയുമാണ്.

തിരുവചനവും, തിരുരക്തമാംസങ്ങളും ദൈവജനത്തെ പരിപോഷിപ്പിക്കുമ്പോൾ ദിവ്യകാരുണ്യ കോൺഗ്രസ് ഒരു ഒത്തുചേരലിന് അവസരം നൽകുന്നുവെന്ന് മോൺ. ഡോറൻ വ്യക്തമാക്കി.

കോൺഗ്രസ് സംഘടിപ്പിക്കൽ

ഒരു ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിക്കുന്നതിനുള്ള ചുമതലയെകുറിച്ചുള്ള ചോദ്യത്തിന് ആരാധനാക്രമത്തിലും മതബോധന കാഴ്ച്ചപാടിലും ഉള്ള ധാരാളം ഘടകങ്ങൾ ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചു കൊടുക്കുന്ന പ്രക്രിയ, സ്ഥലത്തിന്റെ സജ്ജീകരണങ്ങൾ, ശബ്ദ ഉപകരണങ്ങൾ, സന്നദ്ധ പ്രവർത്തകരുടെ പരിശീലനം എന്നിവയും പ്രാധാന്യമർഹിക്കുന്നു. ഇൻറെർനെറ്റിലും, ഫെയ്സ് ബുക്കിലും ഈ വസ്തുതകൾ പ്രചരിപ്പിക്കുന്നത് വഴി ജനങ്ങൾക്ക് വിദേശത്ത് നിന്നും പങ്കു ചേരാനാവും. 2012 ൽ 50 ജീവനക്കാരും 2500 സന്നദ്ധ പ്രവർത്തകരും ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

പരിശുദ്ധ പിതാവിന്റെ പങ്കാളിത്തം

യൂറോപ്പിലും യൂറോപ്പിന്റെ പുറത്തുള്ള പല രാജ്യങ്ങളിലും കോവിഡ്- 19 മഹാമാരിയും അത് സംബന്ധിച്ച നിയന്ത്രണങ്ങളും മൂലം ദീർഘകാലത്തേക്ക് ദിവ്യകാരുണ്യം സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ ബിഷപ്പ് ഡോറൻ ഈ ദിവ്യകാരുണ്യ കോൺഗ്രസ് ഒരർത്ഥത്തിൽ വളരെ പ്രത്യേകതയുള്ളതാണെന്നും കാരണം ചെറിയ സംഖ്യകളിലെങ്കിലും ജനങ്ങൾക്ക് വീണ്ടും ഒത്തുചേരാനാകുമെന്നും കൂട്ടിച്ചേർത്തു. ബുഡാപെസ്റ്റിൽ കോൺഗ്രസ്സിന്റെ സമാപന ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യം ഒരു പ്രത്യേക നിമിഷമായിരിക്കുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഉണ്ട് എന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതെങ്കിലും വിശിഷ്ടാതിഥിയുടെ വരവ് പോലെ പാപ്പായുടെ സാന്നിധ്യം ഹങ്കറിയിലെ ജനങ്ങൾക്ക് വലിയ സന്തോഷമായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ബിഷപ്പ് ഡോറൻ കോൺഗ്രസിന്റെ വിജയത്തിനും പാപ്പായുടെ സന്ദർശനത്തിനും വേണ്ടി ഹങ്കറിയിലെ ജനങ്ങൾ നന്നായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സുവിശേഷവൽക്കരണം

ദിവ്യകാരുണ്യ കോൺഗ്രസ് സുവിശേഷവൽക്കരണത്തിനള്ള ഒരു ഉപകരണമാകുമോ എന്ന ചോദ്യത്തിന് വിശ്വാസം പഠിക്കുന്നതും പങ്കുവയ്ക്കുന്നത്തും വലിയ ആകർഷണം നൽകുമെന്നും ഒരുമിച്ചുള്ള പ്രാർത്ഥനയും ദിവ്യബലിയർപ്പണും വളരെ നന്നായി യോജിച്ചു പോകുന്നതാണെന്നും അദ്ദേഹം മറുപടി നൽകി.

കൂടാതെ ബുഡാപെസ്റ്റിന്റെ ചരിത്രവും വിവിധ വിശ്വാസസമൂഹങ്ങളുടെ സാന്നിധ്യവും 1938 മുതൽ  1991 വരെ  അവരനുഭവിച്ച പീഡനങ്ങളും അത് നൽകുന്ന സ്വാധീനവും ചൂണ്ടി കാണിച്ച അദ്ദേഹം ഒരുമിച്ച് സഹിച്ച അവർ ഒരുമിച്ച് വളരുമെന്നും അവരുടെ വിശ്വാസത്തിന്റെ വൈവിധ്യം സ്നേഹത്തിലും സമാധാനത്തിലും ഒരുമിച്ചാഘോഷിക്കാൻ പഠിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2021, 14:06