ഈശോ സഭാ വൈദീകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമി ഈശോ സഭാ വൈദീകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമി  

അടിസ്ഥാന രഹിതമായി തീവ്രവാദ കുറ്റമാരോപിച്ച് തടവിലടച്ചിരുന്ന ഫാ. സ്റ്റാൻ സ്വാമി നിര്യാതനായി

മനുഷ്യവകാശ പ്രവർത്തകനും ഗിരിവർഗ്ഗക്കാരുടെയും ആദിവാസികളുടെയുമിടയിൽ സമഗ്ര വികസനത്തിനും സാമൂഹിക ഉന്നമനത്തിനുമായി പ്രവർത്തിച്ചിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഗം കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് തടവിലാക്കിയത് ഭാരതത്തിൽ വ൯പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജയിലിൽ വച്ചു  കോവിഡ് ബാധിച്ച് ആരോഗ്യം വഷളായതിനെ തുടർന്ന് മെയ് 29 ന് മുംബൈയിലെ ഹോളി ഫാമിലി കാത്തലിക് ഹോസ്പിറ്റലിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും മഹാരാഷ്ട്ര സംസ്ഥാന ഹൈക്കോടതി ജൂലൈ 5 വരെ ആശുപത്രിവാസം നീട്ടാൻ അനുവദിക്കുകയും ചെയ്തിരുന്നു.

തീവ്രവാദക്കുറ്റം ചുമത്തി കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ട ജാർഖണ്ഡ് സംസ്ഥാനത്തെ തദ്ദേശീയ അവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമി,  അമലോത്ഭവ മാതാവിന്റെ ഉർസുലിൻസ് സന്യാസിനികൾ നടത്തുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇന്നലെ (റോമിൽ രാവിലെ 9.00) ഉച്ചക്ക് 1.30 ഓടെ മരണമടയുമ്പോൾ, കോടതിയിൽ അദ്ദേഹത്തിന്റെ ജാമ്യത്തിനായുള്ള ഏറ്റവും പുതിയ അപ്പീൽ ചർച്ച ചെയ്യപ്പെടുകയായിരുന്നു. പാർക്കിൻസൺസ്  രോഗവും പ്രായാധിക്യവും മൂലം വിഷമിച്ച 84കാരയിരുന്ന അദ്ദേഹത്തിന്റെ മോചനത്തിനായി നിരവധി അഭ്യർത്ഥനകളുമുണ്ടായിരുന്നിട്ടും ആവർത്തിച്ച് മോചനം നിഷേധിക്കപ്പെടുകയായിരുന്നു.

ഫാദർ സ്വാമിയെയും ആദിവാസി (ഗോത്ര വർഗ്ഗകാരുടെ) അവകാശങ്ങൾക്കായി പ്രവൃത്തിക്കുന്ന മറ്റ് 15 സാമൂഹിക പ്രവർത്തകരെയും  2020 ഒക്ടോബർ 8 നാണ് ഇന്ത്യൻ ഭീകരവിരുദ്ധ ഏജൻസി (നിയ)അറസ്റ്റ് ചെയ്തത്.  എല്ലാ പ്രതികളൾക്കും, " നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം" (യു.എ.പി.എ), അനുസരിച്ച് തീവ്രവാദം, മാവോയിസ്റ്റ് വിമതരുമായി കൂട്ടുകൂടൽ, പ്രത്യേകിച്ച് മഹാരാഷ്ട്ര സംസ്ഥാനത്തെ ഭിമ-കൊറേഗാവിൽ 2018 ൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾ തുടങ്ങിയവയിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തറപ്പിച്ചു പറഞ്ഞ ഫാദർ സ്വാമിയുടെ  മോചനത്തിനായി കഴിഞ്ഞ മാസങ്ങളിൽ നിരവധി സംരംഭങ്ങളും സമാഹരണങ്ങളും ഉണ്ടായിട്ടുണ്ട്. ഈശോസഭാ സഹോദരരുടെ അഭ്യർത്ഥനകളിൽ നിന്ന് തുടങ്ങി അദ്ദേഹത്തിന്റെ മോചനത്തിനായുള്ള പരിശ്രമങ്ങളിൽ ഏറ്റവും സജീവമായ ശബ്ദങ്ങളിലൊന്ന് ഫാദർ സെഡ്രിക് പ്രകാശിന്റെതായിരുന്നു. ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്ക് വർഷങ്ങളായി പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ #StandwithStan എന്നും #FreeStanSwamy എന്നും ഹാഷ് ടാഗുകൾ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ മെത്രാന്മാരും മതവിശ്വാസികളും ഈ കേസിൽ ആവർത്തിച്ച് ഇടപെട്ടിരുന്നു. ഒക്ടോബറിൽ, ഭാരത മെത്രാ൯ സമിതി (സി.ബി.സി.ഐ) ഒരു "മനസ്സിലാകാത്ത അറസ്റ്റ്" വിശേഷിപ്പിച്ചുകൊണ്ടു , തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഫാ. സ്റ്റാനിനുണ്ടായിരുന്ന ശ്രദ്ധേയമായ പ്രതിബദ്ധത ആവർത്തിച്ചു. " എല്ലായ്പ്പോഴും വിശ്വസ്ഥരായ പൗരന്മാരുടെ ഒരു സമൂഹമായി, നിയമത്തെ ബഹുമാനിക്കുന്ന, ഇന്ത്യയിലെ കത്തോലിക്കർ 'ഭാരതമാതാവിന്റെ' സേവനത്തിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്നും" മെത്രാന്മാർ അനുസ്മരിച്ചു. രാജ്യത്തിന്റെ നിർമ്മാണത്തിന് അവർ എല്ലായ്പ്പോഴും സംഭാവന നൽകിയിട്ടുണ്ട്, എല്ലാ ഇന്ത്യക്കാരുടെയും പൊതുനന്മയ്ക്കും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും വേണ്ടി ഗവണ്മെന്റുമായി സഹകരിക്കുന്നത് തുടരുന്നു" എന്നും  രേഖപ്പെടുത്തി. ജനുവരി20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖത്തിലും കർദിനാൾമാരായ  ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ്ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ് എന്നിവർ ഫാ. സ്വാമിയുടെ കേസ് ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല.  ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസും ഈ ഇടപെടലുകളിൽ പങ്കുചേർന്നുകൊണ്ടു (ഫാബ്സി) "ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റും നിഷ്കരുണമുള്ള തടവിലാക്കലും ഇന്ത്യൻ ജനതയുടെ അവകാശങ്ങൾക്കായി  പോരാടിയപ്പോൾ മഹാത്മാ ഗാന്ധിയോടു കാണിച്ച പെരുമാറ്റരീതികളെ അനുസ്മരിപ്പിക്കുന്നു" എന്ന് ഏഷ്യയിലെ മെത്രാന്മാർ എഴുതിയിരുന്നു. യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ഫാ. സ്റ്റാൻ വിഷയത്തിൽ സംസാരിച്ചു.

സ്റ്റാനിസ്ലാസ് ലൂർദ്ദ് സ്വാമി, എന്ന ഫാ. സ്റ്റാൻ, 1937 ഏപ്രിൽ 26 ന് തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് ജനിച്ചത്. 1957 ഈശോ സഭയിൽ ചേർന്ന അദ്ദേഹം, പൗരോഹിത്യ സ്വീകരണത്തിന് ശേഷം 1981 ഏപ്രിൽ 22-ന് ഈശോ സഭയിൽ നിത്യവ്രത വാഗ്ദാനം നടത്തി. ജാർഖണ്ഡ് സംസ്ഥാനത്തിലെ ജംഷഡ്പൂരിലും ചൈബാസയിലും ഒരു സാമൂഹിക പ്രവർത്തകനായാണ് തന്റെ പുരോഹിത ശുശ്രൂഷയുടെ ആദ്യവർഷങ്ങൾ അദ്ദേഹം ചെലവഴിച്ചത്. ആദിവാസിക്കൊപ്പം സാമൂഹിക പ്രവർത്തനങ്ങൾ നടത്താനായി അദ്ദേഹം 1990 കളിൽ അവിടെയ്ക്ക് വീണ്ടും മടങ്ങിയെത്തി. 1997 ൽ റാഞ്ചിയിലേക്ക് താമസം മാറ്റിയ അദ്ദേഹം, ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ടു മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റുന്നതുവരെ അവിടെതന്നെ തുടർന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2021, 17:18