ഓസ്‌ട്രേലിയ മനസ് ദ്വീപിലെ കാഴ്ച... ഓസ്‌ട്രേലിയ മനസ് ദ്വീപിലെ കാഴ്ച... 

പാപുവ ന്യൂ ഗ്യൂനിയാ മെത്രാന്മാർ 127 അഭയാർത്ഥികൾക്ക് പുനരധിവാസം നൽകണമെന്ന് ഓസ്ട്രേലിയയോടു ആവശ്യപ്പെട്ടു

പാപുവ ന്യൂ ഗ്യൂനിയാ മെത്രാൻ സമിതിയും, സോളമൻ ദ്വീപുകളുടെ മെത്രാൻ സമിതിയും (CBCPNGSI) പപുവൻ ദ്വീപായ മനുസിൽ ഇപ്പോഴും തടഞ്ഞുവച്ചിട്ടുള്ള 127 അഭയാർത്ഥികൾക്കും പുനരധിവാസം നൽകണമെന്ന് ഓസ്ട്രേലിയായോടു ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ 2013 ജൂലൈ 19 ആം തിയതി ഓസ്ട്രേലിയൻ സർക്കാർ അവതരിപ്പിച്ച" തടയൽ നയ' ത്തിന്റെ എട്ടാം വാർഷികത്തിലാണ് മെത്രാന്മാർ ഈ ആവശ്യം ഉന്നയിച്ചത്. വിസയില്ലാതെ ഓസ്ട്രേലിയയിലെത്തുന്ന എല്ലാ അഭയാർത്ഥികളും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള വിലക്കിന് വിധേയമാക്കുന്ന നടപടിക്രമങ്ങൾക്കായി തീരത്ത് നിന്ന് അകലെ തടവിൽ പാർപ്പിക്കുന്ന നയമാണിത്

ഓസ്ട്രേലിയയുടെ അഭയാർത്ഥി കൗൺസിലിന്റെ കണക്കനുസരിച്ച് 2012 ആഗസ്റ്റ് 13ന് ഓഫ് ഷോർ പ്രോസസ്സിംഗ് ആരംഭിച്ചത് മുതൽ ഓസ്ട്രേലിയൻ സർക്കാർ നാലായിരത്തിലധികം പേരെ പാപുവ ന്യൂഗ്യൂനിയായിലേക്കും വിദൂര ദ്വീപായ നൗരൂറിലേക്കും അയച്ചിട്ടുണ്ട്. ഇവരിൽ 3217 പേരെ 2013 ജൂലൈ 19 മുതൽ ഇരുരാജ്യങ്ങളിലേക്കും അയച്ചിട്ടുണ്ട്. മെത്രാന്മാരുടെ അഭ്യർത്ഥനയിൽ പരാമർശിക്കപ്പെട്ട 127 അഭയാർത്ഥികൾ പുനരധിവാസത്തിന് സാധ്യതയില്ലാത്തവരും അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കപ്പെടുന്നവരുമാണ്. അത് കൊണ്ടാണ് വളരെയധികം ദുരിതമനുഭവിച്ച അവർക്ക് സ്വാതന്ത്ര്യവും ഓസ്ട്രേലിയയിലെ ഒരു ഭവനവും' ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണഭേതഗതി വരുത്തണമെന്ന് ഓസ്ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു കൊണ്ട് അയച്ച കത്തിൽ മെത്രാന്മാർ ആവശ്യപ്പെട്ടത്. CBCPNGSI യുടെ ജനറൽ സെക്രട്ടറി ഫാ.ജോർജോ ലിച്ചിനി ഒപ്പിട്ട കത്ത് പസിഫിക്കിൽ ഒരു പുതിയ രീതിയിലുള്ള അനുകമ്പയും പങ്കാളിത്ത നേതൃത്വവും പൂർണ്ണമായി നടപ്പിലാക്കേണ്ട സമയമാണിതെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന പ്രത്യാശ പ്രകടിപ്പിച്ച് കൊണ്ടാണ് ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2021, 16:11