സാമൂഹ്യ സമ്പർക്ക മാദ്ധ്യമങ്ങൾ! സാമൂഹ്യ സമ്പർക്ക മാദ്ധ്യമങ്ങൾ! 

സാമൂഹ്യ സമ്പർക്ക മാദ്ധ്യമ ദിനം 2020

അമ്പത്തിനാലാം ലോക സാമൂഹ്യ സമ്പർക്കമാദ്ധ്യമ ദിനം, മെയ് 24, 2020

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അമ്പത്തിനാലാം ലോക സാമൂഹ്യസമ്പർക്ക മാദ്ധ്യമ ദിനം ഞായറാഴ്ച (24/05/20) ആചരിക്കപ്പെടുന്നു.

“വർണ്ണിച്ചുകേൾപ്പിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും നിനക്കു സാധിക്കുന്നതിന്”(പുറപ്പാട്10,2).ജീവിതം ചരിത്രമായിത്തീരുന്നു” എന്ന വാക്യമാണ് ഈ ദിനാചാരണത്തിൻറെ വിചിന്തന പ്രമേയം.

ഇക്കൊല്ലത്തെ ഈ ദിനാചരണത്തിനുള്ള സന്ദേശത്തിലൂടെ, താൻ, കഥ പറയലിൻറെ പ്രാധാന്യം എടുത്തുകാട്ടാനാണ് ആഗ്രഹിക്കുന്നതെന്നും കാരണം നമുക്ക് ദിശാബോധവും സ്വത്വബോധവും കൈമോശം വരാതിരിക്കണമെങ്കിൽ രചനാത്മകമായ നല്ല കഥകളിലെ സത്യം നാം സ്വാംശീകരിക്കേണ്ടതുണ്ടെന്നും ഫ്രാൻസീസ് പാപ്പാ പറയുന്നു.

വിനാശകരങ്ങളായ കഥകളല്ല, പ്രത്യുത, നമ്മെ പടിപടിയായി പടുത്തുയർത്തുന്നതിനും നമ്മുടെ ഉദ്ഭവപരമ്പരകളുടെ വേരുകൾ കണ്ടെത്തുന്നതിനും, ആ പുനരറിവിൽ നിന്ന് പ്രത്യാശയോടെ ഒത്തൊരുമിച്ച് മുന്നേറുന്നതിനും സഹായിക്കുന്ന കഥകളാണ് ഇവിടെ വിവക്ഷയെന്നും പാപ്പാ തൻറെ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.  

അനുവർഷം, കർത്താവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാൾ ദിനത്തിലാണ് സാർവ്വത്രിക സഭ, ലോക സാമൂഹ്യസമ്പർക്ക മാദ്ധ്യമ ദിനം ആചരിക്കുന്നത്.

ഉയിർപ്പുതിരുന്നാൾ കഴിഞ്ഞുവരുന്ന 40-ാം ദിനമായ വ്യാഴാഴ്‌ചയാണ്, കൃത്യമായി പറഞ്ഞാൽ സ്വർഗ്ഗാരോഹണത്തിരുന്നാൾ എങ്കിലും സാധാരണയായി ആ വ്യാഴാഴ്‌ച കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഈ തിരുന്നാൾ ആഘോഷിക്കുന്നത്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2020, 12:15