സഭയിലെ ഡീക്കന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം

പാപ്പാ ഫ്രാന്‍സിസിന്‍റെ മെയ്മാസ പ്രാര്‍ത്ഥനാനിയോഗം : വീഡിയോ സന്ദേശം

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

മെയ് 5-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ മീഡിയ പ്രകാശനംചെയ്ത ഹ്രസ്വവീഡിയോ സന്ദേശത്തിലൂടെയാണ് സഭയിലെ ഡീക്കന്മാര്‍ക്കുവേണ്ടി ഈ മാസം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്.


വീഡിയോ അടിക്കുറിപ്പ് - പാപ്പായുടെ വാക്കുകള്‍ :

1. ഡീക്കന്മാരെ വൈദികരില്‍നിന്നും രണ്ടാം തരക്കാരായി കാണരുത്.

2. അവര്‍ വൈദികസമൂഹത്തിന്‍റെ ഭാഗമാണ്, എന്നാല്‍ അവരുടെ ദൈവവിളി കുടുംബത്തിലും കുടുംബത്തോടു ചേര്‍ന്നും നിര്‍വ്വഹിക്കുന്നെന്നു മാത്രം.

3. പാവങ്ങളെ പരിചരിച്ചുകൊണ്ട് ഡീക്കന്മാര്‍ അവര്‍ക്ക് ക്രിസ്തുവിന്‍റെ മുഖകാന്തി ദൃശ്യമാക്കുന്നു.

4. സഭാശുശ്രൂഷകളുടെ സംരക്ഷകരാണു ഡീക്കന്മാര്‍.

5.  വചനത്തിന്‍റെയും പാവങ്ങളുടെയും ശുശ്രൂഷയില്‍ അവര്‍ വിശ്വസ്തരായിരിക്കുന്നതിനും, സഭയ്ക്ക് ആകമാനം അവര്‍ ഉര്‍ജ്ജസ്വലതയുടെ പ്രതീകങ്ങളായി ജീവിക്കുന്നതിനുംവേണ്ടി പ്രാര്‍ത്ഥിക്കാം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2020, 14:17