2019.05.16 International Eucharistic Congress 2020 Budapest  Emblem of Janos Lampert 2019.05.16 International Eucharistic Congress 2020 Budapest Emblem of Janos Lampert 

ബുഡാപെസ്റ്റ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് മാറ്റിവച്ചു

സെപ്തംബര്‍ 2020-ല്‍ നടക്കേണ്ട 52-Ɔമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് സെപ്തംബര്‍ 2021-ലേയ്ക്ക്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സംയുക്ത തീരുമാനം
പാപ്പാ ഫ്രാന്‍സിസും, രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സുകള്‍ക്കുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയും ഹങ്കറിയുടെ ദേശീയ മെത്രാന്‍ സമതിയും ചേര്‍ന്നു നടത്തിയ ആലോചനയ്ക്കു ശേഷമാണ് തിയതി മാറ്റിയ തീരുമാനം എടുത്തത്. ഏപ്രില്‍ 23-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി ഇറക്കിയ പ്രസ്താവനയാണ് ഇക്കാര്യം അറിയിച്ചത്.

2. മാനവകുടുംബത്തിന്‍റെ ക്ലേശങ്ങളിലെ പങ്കുചേരല്‍
2020 സെപ്തംബര്‍ 13-മുതല്‍ 20-വരെ തിയതികളില്‍ തലസ്ഥാന  നഗരമായ ബുടാപെസ്റ്റിലെ ഫെരെങ്ക് പുസ്കസ് സ്റ്റേഡിയത്തില്‍ (Ferenc Puskas Stadium) നടക്കേണ്ട ദിവ്യകാരുണ്യോത്സവം സെപ്തംബര്‍ 2021-ലേയ്ക്ക് മാറ്റിവച്ചു.  ലോകമെമ്പാടും കൊറോണ വൈറസ്ബാധ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാനവികതയുടെ ക്ലേശങ്ങളിലെ പങ്കുചേരലാണ് ഈ ആത്മീയോത്സവത്തിന്‍റെ മാറ്റിവയ്ക്കലെന്നും പ്രസ്താവന വ്യക്തമാക്കി.

3. ആപ്തവാക്യം 
സങ്കീര്‍ത്തനം 87-ല്‍നിന്നും അടര്‍ത്തിയെടുത്ത, “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് 52-Ɔമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് 2021 സെപ്തംബറില്‍ നടക്കുവാന്‍ പോകുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2020, 08:47