ആമസോണിലെ തദ്ദേശ്യര്‍... ആമസോണിലെ തദ്ദേശ്യര്‍... 

മോൺ. ബെർണദിത്തോ ഔസാ:തദ്ദേശീയരുടെ ഭാഷകളെ സംരക്ഷിക്കണം.

തദ്ദേശീയപരമ്പരാഗത വർഗ്ഗക്കാരുടെ ഭാഷകളെ സംരക്ഷിക്കുന്നതും പ്രോൽസാഹിപ്പിക്കുന്നതും മനുഷ്യകുലം മുഴുവനും ഉപകാരമായിത്തീരും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകൻ മോൺ. ബെർണദിത്തോ ഔസാ ഐക്യരാഷ്ട്ര സഭയിൽ ഒക്ടോബര്‍ 11ന് നടത്തിയ പ്രഭാഷണത്തിലാണ് തദ്ദേശിയപരമ്പരാഗത വർഗ്ഗക്കാരുടെ ഭാഷകളുടെ സംരക്ഷണത്തെ കുറിച്ച് പ്രസ്താവിച്ചത്. പല രാജ്യങ്ങളും തദ്ദേശീയ വർഗ്ഗക്കാരുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനുള്ള നിയമനിർമ്മാണങ്ങൾ രൂപീകരിച്ചിട്ടുണ്ട്, എന്നാൽ അവയുടെ പ്രായോഗികത ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെങ്കിലും   അവരുടെ സംസ്കാര ആത്മീയ പാരമ്പര്യങ്ങൾ പൊതു നന്മയ്ക്കും ലോകസമൂഹത്തിനും നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നതിനും, അവരുടെ അവകാശ സംരക്ഷണത്തിനുള്ള വലിയ കാൽവയ്പ്പുകളുമാണ് അവയെന്നും പ്രസ്താവിച്ച ബെർണദിത്തോ, ഫ്രാൻസിസ് പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ച് പല നൂനപക്ഷങ്ങളിലൊന്നായല്ല തദ്ദേശീയ വർഗ്ഗക്കാരെ കണക്കാക്കേണ്ടതെന്നും,   അവരുടെ ഭൂമി കയ്യേറുന്ന വമ്പൻ സംരഭങ്ങളുടെ ചർച്ചകളിൽ അവരായിരിക്കണം പ്രധാന കക്ഷികളെന്നും ഓർമ്മിപ്പിച്ചു. പലയിടങ്ങളിലും ഇവർ വലിയ ശക്തികളാൽ നിർബന്ധിതരായി സ്വന്തം പരമ്പരാഗത ഭൂമിയിൽ നിന്നും ജീവിത രീതികൾ ഉപേക്ഷിച്ച് പാലായനം ചെയ്യാൻ ഇടയാകുന്നത് നിരീക്ഷിച്ച മോൺ. ഔസാ, 2019 തദ്ദേശീയ ഭാഷയുടെ അന്തർദ്ദേശീയ വർഷമായി ഐക്യരാഷ്ട്രസഭ തീരുമാനിച്ചതിനെ ശ്ലാഘിച്ച്  മൺമറഞ്ഞു കൊണ്ടിരിക്കുന്ന അത്തരം ഭാഷകളുടെ സംരക്ഷണവും പുനർജീവിപ്പിക്കലും മുഴുവൻ മനുഷ്യകുലത്തിനും ഉപകാരമാവും എന്നും അഭിപ്രായപ്പെട്ടു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2019, 10:39