ഫ്രാൻസിസ് പാപ്പായ്ക്കൊപ്പം  കാർഡിനല്‍ ആഞ്ചെലോ ദേ ഡോണാത്തിസ് ഫ്രാൻസിസ് പാപ്പായ്ക്കൊപ്പം കാർഡിനല്‍ ആഞ്ചെലോ ദേ ഡോണാത്തിസ് 

ഇടവക അജപാലന സമിതിയിൽ ധൈര്യമുള്ള അന്വേഷകരെ ഉള്‍പ്പെടുത്തണം

റോമാരൂപതയിലെ വികാരിമാർക്കു കാർഡിനല്‍ ദേ ഡോണാത്തിസ് (CARDINAL VICAR OF POPE FOR THE DIOCESE OF ROME) ധൈര്യമുള്ള അന്വേഷകരെ ഇടവകയുടെ അജപാലന സമിതിയിൽ ചേർക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കത്തയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇടവക വികാരിയുമായി സഹകരിക്കാൻ  ഇടവകയുടെ അജപാലന സമിതിയിൽ ധൈര്യമുള്ള അന്വേഷകരെ ചേർക്കാൻ ആഹ്വാനം ചെയ്ത കത്തിൽ,  ഇവർ  "അതിർത്തിക്ക് പുറത്തുള്ള"വരാണെങ്കിലും, "സംതുലിത"രല്ലെങ്കിലും" ധൈര്യമുള്ള അന്വേഷകരായി" യാഥാർഥ്യങ്ങളെയും ജീവിതകഥകളെയും സൃഷ്ടിപരമായി ശ്രവിക്കുന്നവരായിരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. 2019-2020 ല്‍ സമൂഹത്തിന്‍റെ മാനസാന്തരവും നവീകരണവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് പദ്ധതിതയ്യാറാക്കി മുന്നോട്ടു നയിക്കുന്ന കർദിനാൾ ആഞ്ചെലോ ദേ ഡോണാത്തിസ് തൊഴിൽപരമായ നൈപുണ്യത്തേക്കാൾ ക്രിസ്ത്യാനികളായി സ്വപ്നം കാണാനും ആ സ്വപ്നം മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ കഴിവുള്ളവരും പുതുമകൾ അനുഭവിക്കാൻ ആഗ്രഹമുള്ളവരുമായിരിക്കാൻ ആഹ്വാനം ചെയ്തു.

അടുത്ത അജപാലന വർഷത്തിലേക്കുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന കർദിനാൾ എല്ലാവരുടെയും സഞ്ചാരങ്ങളെ കരുതലോടെ സൂക്ഷിക്കാൻ കഴിയുന്ന, പൊതു ലക്ഷ്യത്തിലേക്കുള്ളതും പുതിയ തുടക്കങ്ങൾ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ടീമിന്‍റെ രൂപീകരണത്തെക്കുറിച്ചും കത്തിൽ സൂചിപ്പിച്ചു. ക്രിസ്ത്യൻ സമൂഹം മുഴുവനും, അജപാലന കർമ്മത്തിലേർപ്പെട്ടിരിക്കുന്നവരും ശ്രവിക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ തീയും കുറേക്കഴിയുമ്പോൾ മങ്ങുന്നതുപോലെ മങ്ങിയ തീ കത്തിച്ചെടുക്കാൻ വേണ്ടിയുള്ള കാര്യങ്ങൾക്കു പ്രോത്സാഹനം നൽകാനാണ് ഈ അജപാലന സംഘം വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോസ്തോലന്മാരെപോലെ പന്ത്രണ്ടോ അതിലധികമോപേര്‍, ഇടവക വികാരിയെ ഇക്കാര്യങ്ങളിൽ സഹായിക്കാൻ വേണ്ടിയാണ് തീരുമാനം. എന്നാൽ എണ്ണം കാര്യമാക്കേണ്ടതില്ലായെന്നും അദ്ദേഹം അറിയിച്ചു. ഇവരെ കൂടെ നിർത്തണമെന്നും, അവരെ ശ്രവിക്കണമെന്നും, അവരെ വിലമതിച്ച് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും "അങ്ങനെ അവർ പലരുടെയും ശാന്തമായ മയക്കത്തെ അരോചകപ്പെടുത്തട്ടെ" എന്നും, അവർക്കു തെറ്റുപറ്റാം, ചിലപ്പോൾ തെറ്റുചെയ്യാവുന്ന സാഹചര്യങ്ങളും ഉണ്ടാക്കാമെന്നും കർദിനാൾ കത്തില്‍ സൂചിപ്പിച്ചു. അവർ 3 കാര്യങ്ങളായ അർത്ഥങ്ങളുടെയും, പങ്കുവയ്ക്കലിന്‍റെയും, പര്യടനങ്ങളുടെയും കാവൽക്കാരാകണം.     

പ്രവർത്തനങ്ങളുടെ പ്രക്രിയകളുടെ അർത്ഥം മനസ്സിലാക്കാൻ ദൈവത്തിന്‍റെ സാന്നിധ്യവും പ്രവർത്തനവും തുടർച്ചയായുള്ള ശ്രവണത്തിലൂടെ വ്യക്തികളുടെ ജീവിത കഥകളിൽ ധ്യാനിക്കാൻ കഴിയണമെന്നും, പങ്കുവയ്ക്കലിന്‍റെ കാവലെന്നാൽ സമൂഹത്തിന്‍റെ ഉള്ളിൽനിന്നുതന്നെ വരാവുന്ന അഭിപ്രായ വ്യത്യാസങ്ങളെ കൈകാര്യം ചെയ്യാൻ വൈദീകരെ സഹായിക്കുക എന്നതാണെന്നും, അങ്ങനെ ബന്ധങ്ങളെ ജീവസ്സുറ്റതാക്കുകയും, വ്യക്തികളെ കേൾക്കാനും സഹായിക്കാനും സന്നദ്ധരാകുകയുമാണെന്നും ഓര്‍മ്മിപ്പിച്ച കാർഡിനല്‍ ദേ ഡോണാത്തിസ് പര്യടനങ്ങളുടെ കാവൽ എന്നാൽ കർത്തവ്യങ്ങളെയും,ചുമതലകളെയും വിവിധ ഇടവക സംഘടനകളെ ഓർമ്മിപ്പിക്കുകയും, നടപടികളെയും അവയിലെ പോരായ്മകളെയും വിലയിരുത്തുകയുമാണെന്നും കത്തിൽ വ്യക്തമാക്കി. ഇങ്ങനെയുള്ള ഒരു അജപാലന യാത്രവഴി നമ്മുടെ രൂപത മറ്റുള്ളവരോടുള്ള ശ്രദ്ധയിൽ കൂടുതൽ ഉത്സുകരാവുകയും, അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ബോധവാൻമാരാകുകയും പ്രഖ്യാപിക്കാനുള്ള സുവിശേഷത്തെക്കുറിച്ച് കൂടുതൽ ബോധ്യത്തോടെയും ദൈവത്തിന്‍റെ പ്രചോദനങ്ങളോടു കൂടുതൽ സൂക്ഷ്മ സംവേദനമുള്ളവരായും തീരുമെന്നും കാർഡിനല്‍ ആഞ്ചെലോ ദേ ഡോണാത്തിസ് പ്രത്യാശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2019, 15:54