The procession at Fatima, Portugal on 13 May 2019. The procession at Fatima, Portugal on 13 May 2019. 

സ്നേഹപൂര്‍വ്വം ഫാത്തിമാനാഥയ്ക്ക്...!

ഫാത്തിമായിലെ ദര്‍ശനത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് #fatima എന്ന സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം.

13 മെയ് 2019, വത്തിക്കാന്‍

“ഓ മറിയമേ, #ഫാത്തിമാനാഥേ, ഞങ്ങള്‍ എല്ലാവരും അങ്ങേ ദൃഷ്ടിയില്‍ വിലപ്പെട്ടവരാണ്. ഞങ്ങളിലെ യാതൊന്നും അങ്ങയില്‍നിന്നും ഞങ്ങളെ വേര്‍പെടുത്താതിരിക്കട്ടെ. അങ്ങേ ആശ്ലേഷത്താല്‍ ഞങ്ങളുടെ ജീവിതങ്ങളെ സംരക്ഷിക്കണമേ, വിശുദ്ധിയുടെ പാതയില്‍ ഞങ്ങളെ അങ്ങു നയിക്കണമേ!”

Mary, Virgin of #Fatima, we are certain that each one of us is precious in your eyes and that nothing in our hearts has estranged you. Guard our life with your embrace, guide us all on the path to holiness.

മെയ് 13-നാണ് പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ 3 ഇടയക്കുട്ടികള്‍ക്ക് കന്യകാനാഥ പ്രത്യക്ഷപ്പെട്ടത്. ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനുള്ള സന്ദേശം നല്കിക്കൊണ്ടാണ് ലൂസിയ, ജസീന്ത, ഫ്രാന്‍സിസ്കോ എന്നിങ്ങനെ യഥാക്രമം 10, 9, 7 വയസ്സുകള്‍ മാത്രം പ്രായമുള്ളവര്‍ക്ക് പരിശുദ്ധ കന്യകാനാഥ ദര്‍ശനംനല്കിയത്. 1917-Ɔമാണ്ടിലെ മെയ് 13-Ɔ൦ തിയതിയാണ് ആദ്യമായി കന്യകാനാഥ ഇടയക്കുട്ടികള്‍ക്ക് ദര്‍ശനം നല്കിയത്. തുടര്‍ന്നും പലവട്ടം സ്വര്‍ഗ്ഗറാണി പ്രത്യക്ഷപ്പെട്ടു, കുട്ടികളുമായി സംവദിക്കുകയും ജീവിതവിശുദ്ധിയുടെ സന്ദേശം നല്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2019, 20:06