കാലിഫോർണിയയിലെ പവേയിലെ സിനഗോഗിൽ  മരണപ്പെട്ട പിതാവിന്‍റെ വേർപാടിൽ ദുഃഖിക്കുന്ന മകൾ കാലിഫോർണിയയിലെ പവേയിലെ സിനഗോഗിൽ മരണപ്പെട്ട പിതാവിന്‍റെ വേർപാടിൽ ദുഃഖിക്കുന്ന മകൾ  

ആഗോള സഭാ കൗൺസിൽ സിനഗോഗിനേരെ നടന്ന ആക്രമണത്തെ അപലപിച്ചു

കഴിഞ്ഞ 27 ആം തിയതി കാലിഫോർണിയയിലെ പവേയിലെ സിനഗോഗിനു നേരെയാണ് ആക്രമണമുണ്ടായത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ 27 ആം തിയതി കാലിഫോർണിയയിലെ പവേയിലെ സിനഗോഗിൽ ഒരാളുടെ മരണത്തിനിടയാക്കുകയും 3 പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമണത്തെ അപലപിച്ചുകൊണ്ടു ആഗോള സഭാ കൗൺസിൽ (World Council of Churches, WCC) ജനറൽ സെക്രട്ടറി റവ. ഡോ. ഒലാവ് ഫിക്സേ ത്വയ്യ്ട് ആരാധനാസ്ഥലങ്ങളിൽ സമാധാനപരമായി ഒന്നിച്ചുകൂടാൻ ജനങ്ങൾക്കവകാശമുണ്ടെന്നും, എന്തു ഉദ്ദേശത്തോടെയാണെങ്കിലും അവർക്കെതിരെയുള്ള അക്രമം നടുക്കമുണ്ടാക്കുന്നതാണെന്നും പ്രസ്താവനയിൽ അറിയിച്ചു.  ഈ ദിവസങ്ങളിലുണ്ടായ ആരാധനാസ്ഥലങ്ങളിലെ ഭീകരാക്രമണങ്ങൾ നമ്മെ എല്ലാവരേയും മുറിപ്പെടുത്തുന്നതാണെന്നും,  ഇതിനു പ്രത്യുത്തരമായി സമൂഹങ്ങളെ വിഭജിച്ചു വേര്‍പിരിക്കുന്ന തന്ത്രങ്ങളെ ഉന്മൂലനംചെയ്യണമെന്നും ഒരുമിച്ച് സമാധാനത്തിലും, പരസ്പര ബഹുമാനത്തിലും സഹവസിക്കാനുള്ള ശ്രമങ്ങൾ ഇരട്ടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 April 2019, 15:24