സിറിയയിലെ ആക്രമണത്തിന് ഇരയായ ഒരു ദേവാലയം സിറിയയിലെ ആക്രമണത്തിന് ഇരയായ ഒരു ദേവാലയം  

മരണത്തിനു അവസാന വാക്ക് നൽകരുത് - ഈശോസഭാ വൈദീകർ

ഹോളണ്ടിലെയും ഫ്ലാണ്ടേഴ്സിലെയും ഈശോസഭ തങ്ങളുടെ സഹോദര വൈദീകൻ കൊല്ലപ്പെട്ടതിന്‍റെ 5 വർഷം തികയുന്നതുമായി ബന്ധപ്പെട്ടു മരണത്തിനു അവസാന വാക്ക് നൽകരുതെന്ന് ആവശ്യപ്പെടുന്ന ഒരു വീഡിയോ പുറത്തിറക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഏപ്രിൽ ഏഴാം തിയതി സിറിയയിലെ ഹോംസിൽ  ഫാ. ഫ്രാൻസ് വാൻ ദേർ ലൂഗ്ഗ്‌റ്റ്  കൊലചെയ്യപ്പെട്ടതിന്‍റെ അഞ്ചു വർഷം പൂര്‍ത്തിയായി. 75 വയസ്സ് പ്രായമുണ്ടായിരുന്ന ഈ ഈശോസഭാ വൈദീകൻ കുറച്ച് കാലത്തേ ലെബനോനിലെ താമസത്തിനു ശേഷം 1966 മുതൽ സിറിയയിൽ ജീവിച്ച ഒരു വൈദീകനായിരുന്നു. ഒരു മനോരോഗചികിത്സകനായിരുന്ന അദ്ദേഹം മതാന്തര സംവാദങ്ങളിലും ഭാഗഭാക്കായിരുന്നു. ഹോംസിൽ 1980 ഇൽ ഒരു പദ്ധതി അൽ ആർദ് അഥവാ 'ദ ലാൻഡ്' എന്നപേരിൽ അദ്ദേഹം ഒരു ആത്മീയകേന്ദ്രം ആരംഭിച്ചിരുന്നു. ഈ കേന്ദ്രത്തിൽ അയൽഗ്രാമങ്ങളിൽനിന്നുമുള്ള 40 ഓളം മാനസീക വൈകല്യങ്ങളുള്ള കുട്ടികളെ താമസിപ്പിച്ചിരുന്നു. തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു സിറിയയിലെ പട്ടണത്തിലെ  ഈശോസഭയുടെ മന്ദിരത്തിനു മുന്നിലിട്ടാണ് അദ്ദേഹത്തെ കൊലചെയ്തത്. സിറിയയിലെ പഴയ പട്ടണത്തിലെ ആശ്രമത്തിൽ താമസിച്ചിരുന്ന അദ്ദേഹം പലപ്പോഴും അത്യാവശ്യ മരുന്നുകളുടെയും ഭക്ഷണ സാധനങ്ങളുടെയും അഭാവത്തെ അപലപിച്ചു രോഗികളായ അത്യാവശ്യക്കാർക്കായി ശബ്ദമുയർത്തിയിരുന്നു.

2014 ഏപ്രിൽ 9 ആം തിയതി ഫ്രാൻസിസ് പാപ്പാ ഫാ. ഫ്രാൻസ് വാൻ ദേർ ലൂഗ്ഗ്‌ത്തിന്‍റെ കൊലപാതകത്തിൽ തനിക്കുള്ള ദുഃഖം രേഖപ്പെടുത്തുകയും, അദ്ദേഹം സിറിയയിലെ ക്രിസ്തീയവിശ്വാസികളും സഹോദരങ്ങളും ഒരുപോലെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു എന്നും രക്തപങ്കിലമായ ഈ കലാപത്തിനിടയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെയും അതിൽ പെട്ടിട്ടുള്ള മുസ്ലിം സഹോദരങ്ങളെയും ക്രിസ്ത്യാനികളെയെയും സിറിയയിലെയും  മറ്റിടങ്ങളിലെയും ജനങ്ങളെയും  സ്മരിക്കുകയും അക്കൂട്ടത്തിൽപെട്ടുപോയ മെത്രാന്മാരെയും വൈദീകരെയും അനുസ്മരിക്കയും ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുള്ളവർ എത്രയും വേഗം അവരുടെ കുടുംബങ്ങളോടു ചേരാൻ ഇടവരുത്താൻ എല്ലാവരോടും പാപ്പായോടൊത്ത് ദൈവത്തോടു പ്രാർത്ഥിക്കുവാനും സിറിയയിലെയും അന്തർദേശീയ നേതൃത്വത്തോടും ആയുധങ്ങളെ നിശ്ശബ്ദരാക്കാൻ അഭ്യർത്ഥിക്കുകയും  ചെയ്തിരുന്നു.

ഫാ.ഫ്രാൻസ് വാൻ ദേർ ലൂഗ്ഗ്‌റ്റ് താമസിച്ചിരുന്ന ആശ്രമത്തിൽ ഇപ്പോൾ 4 വൈദീകർ താമസിക്കുന്നുണ്ട്. ധാരാളം ആളുകൾ അദ്ദേഹത്തിന്‍റെ കുഴിമാടത്തിൽ പ്രാർത്ഥിക്കാൻ വരുന്നുമുണ്ട്. തങ്ങളുടെ കെട്ടിടം സാരമായി അപകടത്തിലാണ് എന്നിരുന്നാലും ആ വൈദീകർ അവിടെ വിദ്യാഭാസപരിപാടികൾ നടത്തുകയും ദിവ്യപൂജയർപ്പിക്കുകയും ചെയ്യുന്നു. നൂറുകണക്കിന് യുവാക്കൾ അതിൽ പങ്കെടുക്കുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2019, 16:08