അന്തരിച്ച ബാലസോർ ബിഷപ്പ് സൈമൺ കൈപ്പുറം അന്തരിച്ച ബാലസോർ ബിഷപ്പ് സൈമൺ കൈപ്പുറം  

ബാലസോർ ബിഷപ്പ് സൈമൺ കൈപ്പുറം അന്തരിച്ചു.

ഏപ്രിൽ 22 ന് ഗുരുതരമായ ഹൃദയാഘാതം മൂലമാണ് ബാലസോർ ബിഷപ്പ് സൈമൺ കായംപുറം മരിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഏപ്രിൽ 24 ന് ഉച്ചയ്ക്ക് 3 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ഒറീസ്സാ കത്തോലിക്കാ മെത്രാൻ സമിതി ഡെപ്യൂട്ടി സെക്രട്ടറിയായ ഫാ. പ്രസാൻ സിങ്ങ് വെളിപ്പെടുത്തി. ഒറീസ്സായുടെ തലസ്ഥാനമായ ഭുവനേശ്വരിനടുത്തുള്ള 195 കിലോമീറ്റർ വടക്കുഭാഗത്തുള്ള ബാലസോറിലുള്ള ജ്യോതി ആശുപത്രിയിലാണ് ബിഷപ്പ് കൈപ്പുറം മരിച്ചത്. 1954 ഫെബ്രുവരി 9ന് കേരളത്തിലെ ആലപ്പുഴ ജില്ലയിലുള്ള തണ്ണീർമുക്കം എന്ന സ്ഥലത്താണ് ബിഷപ്പ് സൈമൺ ജനിച്ചത്. ചാക്കോ, മേരി ദമ്പതികളു‌ടെ ആറ് മക്കളില്‍ ഒരാളായിരുന്നു. കോട്ടയം അതിരൂപതാംഗമാണ്. 1980 ഡിസംബർ 20ന് അദ്ദേഹം പുരോഹിതനായി. റോമിൽ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്ന് ബൈബിളിൽ ദൈവശാസ്ത്രത്തിൽ 1993 ൽ ഡോക്ടറേറ്റ് നേടി. 1985 മുതലുള്ള നാലു വർഷം അക്വീനാസ് കോളജിലെ പ്രൊഫസർ ആയിരുന്നു. പ്രേഷിത സഭ എന്ന സന്യാസ സമൂഹാംഗമായിരുന്നു ബിഷപ്പ് സൈമൺ. 1980 ൽ പുരോഹിതനായ അദ്ദേഹം റെക്ടറായും, അക്വീനാസ് കോളജിലെ പ്രൊഫസരായും സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2014 ജനുവരി 30നു ഫ്രാൻസിസ് പാപ്പാ അദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2019, 15:15