മദ്ധ്യധരണ്യാഴിയില്‍ നിന്ന് കുടിയേറ്റക്കാരി സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സ്പാനിഷ് രക്ഷാപ്രവര്‍ത്തകര്‍ മദ്ധ്യധരണ്യാഴിയില്‍ നിന്ന് കുടിയേറ്റക്കാരി സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സ്പാനിഷ് രക്ഷാപ്രവര്‍ത്തകര്‍ 

കുടിയേറ്റം ദുരന്തമല്ല, അവസരമാണ്-മോണ്‍സിഞ്ഞേോര്‍ ബ്രൂണൊ ദുഫെ

കുടിയേറാനും കുടിയേറാതിരിക്കാനും സകലര്‍ക്കുമുള്ള അവകാശങ്ങള്‍ മാനിക്കപ്പെടണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുടിയേറ്റം ഒരു ദുരന്തമല്ല, പ്രത്യുത, അവസരമാണ് എന്ന വീക്ഷണം പുലര്‍ത്തുന്നതിനുതകുന്ന പൊതുവും ഏകീകൃതവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് അന്താരാഷ്ട്രഐക്യദാര്‍ഢ്യം അനിവാര്യമാണെന്ന് റോമന്‍ കൂരിയാവിഭാഗത്തിന്‍റെ സമഗ്രമാനവപുരോഗതിക്കായുള്ള വിഭാഗത്തിന്‍റെ കാര്യദര്‍ശി, മോണ്‍സിഞ്ഞോര്‍ ബ്രൂണൊ മരീ ദുഫെ (FR.BRUNO MARIE DUFFE).

വത്തിക്കാന്‍റെ മാദ്ധ്യമവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തില്‍, മാനവവികസനം, ആഫ്രിക്കാഭൂണ്ഡത്തെ അലട്ടുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സംജാതമാക്കേണ്ടതിന്‍റെ ആവശ്യകത എന്നിവയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറാനും കുടിയേറാതിരിക്കാനും സകലര്‍ക്കുമുള്ള അവകാശങ്ങള്‍ മാനിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിയേറ്റം ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച മോണ്‍സിഞ്ഞോര്‍ ബ്രൂണൊ മരീ ദുഫെ ഇന്ന് സ്ത്രീപുരുഷന്മാര്‍, വിശിഷ്യ, യുവജനം അവരങ്ങള്‍ തേടിയാണ് സര്‍വ്വോപരി കുടിയേറ്റം നടത്തുന്നതെന്നും, ദൗര്‍ഭാഗ്യവശാല്‍ അനേകര്‍ അക്രമങ്ങളിലും യുദ്ധങ്ങളിലും പ്രകൃതിദുരന്തങ്ങളിലും കൊടുംദാരിദ്ര്യത്തിലും നിന്ന് രക്ഷനേടുന്നതിനും കുടിയേറ്റത്തിന്‍റെ മാര്‍ഗ്ഗം  സ്വീകരിക്കുന്നുണ്ടെന്നും വിശദീകരിച്ചു.

കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും മനുഷ്യക്കടത്തിനിരകളാകുന്നവരുടെയും സമഗ്രമായ പുരോഗതിക്കായി പരിശ്രമിക്കുന്നതിന് പുറത്തേക്കിറങ്ങുന്ന ഒരു സഭയ്ക്ക് ഏറെക്കാര്യങ്ങള്‍ ചെയ്യാനാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2018, 12:57