തിരയുക

ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ സ്വർഗ്ഗാരോപിത മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രൽ. ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ സ്വർഗ്ഗാരോപിത മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രൽ. 

ഇന്തോനേഷ്യ൯ മെത്രാ൯ സമിതിയുടെ നൂറാം വാർഷികം: പ്രത്യാശയുടെ വാഹകർ, പാപ്പായെ കാത്തിരിക്കുന്നു

നൂറു വർഷമായി, ഇന്തോനേഷ്യയിലെ സഭയുടെ ദൗത്യം പ്രത്യാശയുടെ വാഹകരായിരിക്കുക എന്നതാണ്, കൂടാതെ മെത്രാന്മാരുടെ ദൗത്യം "പ്രത്യാശയുടെ സമൂഹത്തെ" നയിക്കുക, " സഭയുടെയും രാജ്യത്തിന്റെയും നന്മയ്ക്കായി ഒരുമിച്ച് നടക്കുക" എന്നതാണ്. 1924-ൽ, ഇന്തോനേഷ്യയിലെ അപ്പസ്തോലിക് വികാരിമാരുടെയും പ്രീഫെക്റ്റുകളുടെയും ആദ്യയോഗത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്തോനേഷ്യൻ മെത്രാന്മാർ ഇക്കാര്യം അനുസ്മരിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മെയ് മാസത്തിൽ നടക്കുന്ന മെത്രാൻമാരുടെ  അസാധാരണമായ ഒരു പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി  മെയ് 15-ന് നടന്ന ആഘോഷമായ ദിവ്യബലിയിൽ 37 മെത്രാന്മാരും രണ്ട് കർദ്ദിനാൾമാരും ഇന്തോനേഷ്യയിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോയും പങ്കെടുത്തു. സെൻട്രൽ ജക്കാർത്തയിൽ ഇന്തോനേഷ്യൻ മെത്രാ൯ സമിതിയുടെ (കെഡബ്ല്യുഐ) പുതിയ ആസ്ഥാനം ആശീർവദിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്ത ചടങ്ങിൽ ജക്കാർത്ത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ അധ്യക്ഷത വഹിച്ചു.

"സമൂഹത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽ, കത്തോലിക്കാ മെത്രാ൯ സമിതി നല്ല പ്രത്യാശയുടെ സമൂഹമാകുമെന്ന് പ്രതീക്ഷിക്കുന്നു" എന്ന് ഇന്തോനേഷ്യൻ മെത്രാ൯ സമിതിയുടെ അധ്യക്ഷനും വെസ്റ്റ് ജാവയിലെ ബന്ദൂങ് മെത്രാനുമായ ബിഷപ്പ് അന്റൊണിയസ് ബഞ്ചമിൻ ഒഎസ്‌സി പറഞ്ഞു. ഇന്തോനേഷ്യൻ സഭയെയും രാഷ്ട്രത്തെയും വികസിപ്പിക്കുന്നതിന് "ഒരുമിച്ച് നടക്കുക" എന്ന മനോഭാവത്തിൽ മറ്റ് സ്ഥാപനങ്ങളുമായും സംഘടനകളുമായും പ്രവർത്തിക്കാനുള്ള ഇന്തോനേഷ്യൻ മെത്രാ൯ സമിതിയുടെ പ്രതിബദ്ധതയെ അപ്പോസ്തോലിക് ന്യൂൺഷ്യോ മോൺ. പിയറോ പിയോപ്പോ അഭിനന്ദിച്ചു, പ്രത്യേകിച്ചും സിനഡാലിറ്റിയുടെ മനോഭാവം ഉയർത്തിക്കാട്ടുന്നതിൽ അദ്ദേഹം അവരെ  അഭിനന്ദിക്കുകയും ചെയ്തു.

"സഭയുടെയും രാജ്യത്തിന്റെയും നന്മയ്ക്കായി ഒരുമിച്ചുനടക്കുക" എന്നതാണ് മെത്രാന്മാരുടെ സമ്മേളനത്തിന്റെ ഔദ്യോഗിക വിഷയം. "സഭയുടെ നിലവിലെ ദൗത്യത്തിൽ, ഇന്തോനേഷ്യൻ ബിഷപ്പുമാർ, യേശുവിൽ നിന്നും അവന്റെ ശിഷ്യന്മാരിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു," കഴിഞ്ഞ നൂറു വർഷമായി മെത്രാ൯ സമിതി "സഭയെയും രാഷ്ട്രത്തെയും വികസനത്തിന്റെ പാദയിൽ നയിക്കുക" എന്ന ലക്ഷ്യത്തോടെയാണെന്ന് മുന്നോട്ടു പോയതെന്ന് നൂൺഷ്യോ പറഞ്ഞു. അടുത്ത സെപ്തംബറിൽ വരാനിരിക്കുന്ന

ഫ്രാൻസിസ് പാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനം തീർച്ചയായും സമൂഹത്തിന്റെ മനോവീര്യവും വിശ്വാസവും വർധിപ്പിക്കുമെന്നും, യേശുവിന്റെ സദ് വാർത്ത പ്രചരിപ്പിക്കുന്നതിന് ശക്തമായ മിഷനറി ചൈതന്യം ജ്വലിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി, മതകാര്യങ്ങൾക്കായുള്ള മന്ത്രാലയത്തിലൂടെയും കാത്തലിക് കമ്മ്യൂണിറ്റി ഗൈഡൻസ് ഡയറക്ടറേറ്റ് ജനറലിലൂടെയും രാഷ്ട്രം പൂർണ സഹകരണം ഉറപ്പുനൽകിയിട്ടുണ്ട്. ആരാധനാലയങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും നവീകരിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും സഭാ സംഘടനകൾക്ക്, പ്രത്യേകിച്ച് വിദൂരമോ അവഗണിക്കപ്പെട്ടതോ ആയ പ്രദേശങ്ങളിൽ ഏജൻസി സാമ്പത്തിക സഹായം നൽകുമെന്ന് ഡയറക്ടർ സുപർമാൻ അറിയിച്ചു.

1900-കളുടെ തുടക്കത്തിലാണ് മിഷന്റെ ചരിത്രം ആരംഭിക്കുന്നത്. ബറ്റാവിയ, മാലുകു, ഇറിയാൻ ജയ, ബോർണിയോ, സുമാത്ര, നുസ തെങ്കാര, സുലവേസി തുടങ്ങിയ പ്രദേശങ്ങളിൽ അപ്പസ്തോലിക് വികാരിയേറ്റുകളും പ്രിഫെക്ചറുകളും സ്ഥാപിതമായി. 1924-ൽ, അപ്പോസ്തോലിക് വികാരിമാരും പ്രിഫെക്‌റ്റുമാരും വിവിധ സഭാ ജീവിത പ്രശ്‌നങ്ങളിലും അന്നത്തെ ഡച്ച് കൊളോണിയൽ അധികാരികളുമായുള്ള ബന്ധങ്ങളിലും ഒരു പൊതു ദിശ സ്ഥാപിക്കാൻ ആദ്യമായി യോഗം ചേർന്നു. 1924 മെയ് 15-16 തീയതികളിൽ ജക്കാർത്ത കത്തീഡ്രലിൽ നടന്ന യോഗത്തിൽ ജക്കാർത്തയിലെ അപ്പോസ്തലിക് വികാരി മോൺ. എ. വാൻ വെൽസനാണ് അധ്യക്ഷത വഹിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2024, 13:17