തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (ANSA)

കുടുംബ, ജീവിത സംസ്കാരങ്ങൾ പ്രോത്സാഹിക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ

അന്താരാഷ്ട്ര കുടുംബദിനവുമായി ബന്ധപ്പെട്ട് മെയ് പതിനഞ്ചാം തീയതി ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വീറ്റ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അനിശ്ചിതത്വങ്ങളുടെയും നിരാശയുടേതുമായ അന്തരീക്ഷം നിലനിൽക്കുന്ന ഇക്കാലത്ത് കുടുംബം, ജീവൻ പോലെയുള്ള മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. വിവാഹം, കുടുംബജീവിതം തുടങ്ങിയവയെ ഇഷ്ടപ്പെടുന്നതിനും, ജീവൻ നല്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും മനോഹാരിതയെ മനസ്സിലാക്കാനും ഇത് സഹായിക്കുമെന്ന് പാപ്പാ എഴുതി. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ ആചരിക്കപ്പെടുന്ന അന്താരാഷ്ട്ര കുടുംബദിനവുമായി ബന്ധപ്പെട്ടാണ് സാമൂഹ്യമാധ്യമമായ എക്‌സിൽ മെയ് പതിനഞ്ചാം തീയതി ബുധനാഴ്ച പാപ്പാ ഇത്തരമൊരു സന്ദേശം നൽകിയത്.

"അനിശ്ചിതത്വവും, പ്രത്യാശയുടെ ക്ഷാമവും നേരിടുന്നതുമായ ഇക്കാലത്ത്, വിവാഹം, കുടുംബജീവിതം, മനുഷ്യജീവൻ സൃഷ്ടിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഭംഗി എന്നിവയെ വിലമതിക്കാൻ പുതുതലമുറകളെ സഹായിക്കുന്നതിനായി കുടുംബം, ജീവിതം എന്നിവയുടെ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്" എന്നായിരുന്നു പാപ്പായുടെ സന്ദേശം. #കുടുംബം (#Family) എന്ന ഹാഷ്‌ടാഗോടെയായിരുന്നു പാപ്പാ ഇത് സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്.

EN: Amid today’s uncertainties and utter lack of hope, we must promote a culture of the #Family and life. May our efforts help the younger generations to appreciate marriage, family life, and the beauty of creating and safeguarding life.

IT: In questo tempo di incertezze e di carestia della speranza, è necessario promuovere una cultura della #famiglia e della vita che aiuti le nuove generazioni ad apprezzare il matrimonio, la vita familiare, la bellezza di generare e custodire la vita umana.

ഐക്യരാഷ്ട്രസഭ സ്ഥാപിച്ച അന്താരാഷ്ട്ര കടുംബങ്ങളുടെ ദിനം എല്ലാ വർഷവും മെയ് പതിനഞ്ചാം തീയതിയാണ് ആചരിക്കപ്പെടുന്നത്. 1993-ലാണ് ഈയൊരു ദിനം സംബന്ധിച്ച പ്രമേയം പ്രഖ്യാപിക്കാപ്പെട്ടത്. കുടുംബങ്ങൾ ഇന്നത്തെ ലോകത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഏവരെയും അവബോധമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ദിനം സ്ഥാപിക്കപ്പെട്ടത്. "കുടുംബങ്ങളും കാലാവസ്ഥാവ്യതിയാനവും" എന്നതാണ് 2024-ലെ അന്താരാഷ്ട്രകുടുംബാദിനത്തിന്റെ പ്രമേയം.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2024, 17:06