തിരയുക

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ   (ANSA)

പഠനമൂല്യങ്ങളിലൂടെ സംസ്കാരങ്ങൾ തമ്മിലുള്ള സംഭാഷണവും, സമാധാനസംസ്ഥാപനവും പ്രോത്സാഹിപ്പിക്കപ്പെടുന്നു: കർദിനാൾ പരോളിൻ

പുരാതന ലിപിവലിജ്ഞാനം, ചരിത്രരേഖാപഠനം, തുടങ്ങിയ വത്തിക്കാൻ പഠനശാഖകളുടെ 140-ാം വാർഷികവും, ഗ്രന്ഥശാല വിജ്ഞാനശാഖ വത്തിക്കാൻ പഠനകേന്ദ്രത്തിന്റെ 90-ാം വാർഷികവും സംയുക്തമായി മെയ് മാസം പതിമൂന്നാം തീയതി റോമിലെ ഉർബാനിയാ സർവകലാശാലയിൽ വച്ചു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ അധ്യക്ഷതയിൽ ആഘോഷിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പുരാതന ലിപിവലിജ്ഞാനം, ചരിത്രരേഖാപഠനം, തുടങ്ങിയ വത്തിക്കാൻ പഠനശാഖകളുടെ 140-ാം വാർഷികവും, ഗ്രന്ഥശാല വിജ്ഞാനശാഖ വത്തിക്കാൻ പഠനകേന്ദ്രത്തിന്റെ  90-ാം വാർഷികവും സംയുക്തമായി മെയ് മാസം പതിമൂന്നാം തീയതി റോമിലെ ഉർബാനിയാ സർവകലാശാലയിൽ വച്ചു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ അധ്യക്ഷതയിൽ ആഘോഷിച്ചു. തന്റെ സന്ദേശത്തിൽ ചരിത്രരേഖകളുടെ അമൂല്യതയെ കർദിനാൾ എടുത്തു പറഞ്ഞു. വർത്തമാനകാല സംസ്കാരത്തെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങൾ ചരിത്ര രേഖകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം പഠനങ്ങൾക്ക് വേണ്ടി നിർമ്മിതമായിരിക്കുന്ന ഈ രണ്ടു സ്ഥാപനങ്ങൾ   പരിശുദ്ധസിംഹാസനത്തിന്റെ അഭിമാനസ്തംഭങ്ങളാണെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു. ഇന്ന് വരെ ചരിത്ര-മാനുഷിക പഠന മേഖലകളിൽ മികച്ച അധ്യാപകരെയും ഗവേഷകരെയും തയ്യാറാക്കുന്നതിൽ ഈ വിദ്യാലയങ്ങൾ നൽകിയ സംഭാവനകൾക്ക് കർദിനാൾ നന്ദി പറഞ്ഞു.

യുദ്ധത്താൽ മുഖരിതമായ നാടകീയത നിറഞ്ഞ ഈ  ഒരു നൂറ്റാണ്ടിൽ, സംസ്കാരങ്ങൾ തമ്മിലുള്ള സംഭാഷണത്തിനും, സമാധാനസംസ്ഥാപനത്തിനും ഇത്തരം പഠന ശാലകളും, മൂല്യങ്ങളും നൽകുന്ന പ്രോത്സാഹനവും കർദിനാൾ പരോളിൻ  എടുത്തു പറഞ്ഞു. യുവതലമുറയെ ഇത്തരം കാര്യങ്ങളിൽ ആകൃഷ്ടരാക്കി മികച്ച വിദ്യാഭ്യാസം നൽകുന്നതിന് കർദിനാൾ നന്ദി പ്രകാശിപ്പിച്ചു.

സാങ്കേതിക വീക്ഷണകോണിൽ നിന്ന് മാത്രമല്ല, സംസ്കാരത്തോടുള്ള സേവന മനോഭാവത്തിൽ നിന്നുകൂടി ഈ പഠനവിഷയങ്ങളെ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയും കർദിനാൾ അടിവരയിട്ടു. മാനുഷികവും ക്രിസ്തീയവുമായ ഈ കൂട്ടായ്മ വർധിപ്പിക്കുന്നതിന് വത്തിക്കാന്റെ എല്ലാ സഹായങ്ങളും കർദിനാൾ വാഗ്ദാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2024, 12:59