തിരയുക

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ വെറോണയിൽ, കുട്ടികളുമൊത്തുള്ള കൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ വെറോണയിൽ, കുട്ടികളുമൊത്തുള്ള കൂടിക്കാഴ്ചാ വേളയിൽ   (VATICAN MEDIA Divisione Foto)

സമാധാനത്തിൻറെ അടയാളമായിത്തീരണമെന്ന് പാപ്പാ കുഞ്ഞുങ്ങളോട്!

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ വെറോണ സന്ദർശന വേളയിൽ കുട്ടികളുമായി കൂടിക്കാഴ്ച നടത്തുകയും അവരുമായി സംഭാഷണത്തിലേർപ്പെടുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വഴക്കാളികളാകാതെ നന്മവിതയ്ക്കുകയും അപരനെ ശ്രവിക്കുകയും ശാന്തിയുടെ അടയാളമാകുകയും ചെയ്യണമെന്ന് പാപ്പാ കുട്ടികളെ ഉപദേശിക്കുന്നു.

“നീതിയും സമാധാനവും ആശ്ലേഷിക്കും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരുന്ന “സമാധാന അരങ്ങിൽ” സംബന്ധിക്കുന്നതിൻറെ ഭാഗമായി, വത്തിക്കാനിൽ നിന്ന് 500-ലേറെ കിലോമീറ്റർ കരദൂരം അകലെ വടക്കെ ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന വെറോണയിൽ മെയ് 18-ന് ശനിയാഴ്ച ഇടയസന്ദർശനം നടത്തിയ ഫ്രാൻസീസ് പാപ്പാ  വിശുദ്ധ ത്സേനൊയുടെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ വച്ച് ബാലികാബാലന്മാരുമായി നടത്തിയ കൂടിക്കാഴ്ചാവേളിൽ അവരുമായി സംഭാഷണം നടത്തുകയായിരുന്നു. ചേദ്യോത്തരരൂപേണയായിരുന്നു ഈ സംവാദം.

ഉക്രൈയിൻ, ഇസ്രായേൽ, പലസ്തീൻ, മ്യാന്മാർ തുടങ്ങി, ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെക്കുറിച്ചും പാപ്പാ അവരുമായി സംസാരിച്ചു. വിശ്വാസത്തെക്കുറിച്ചു പരാമർശിക്കവെ പാപ്പാ ഇരുളടഞ്ഞതും ബുദ്ധിമുട്ടുള്ളതുമായ വേളകളിലും വിശ്വാസം ജീവസുറ്റതാക്കി നിറുത്തേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി. മോശമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനത്തിനു മുന്നിൽ ഒഴുക്കിനെതിരെ നീന്തണമെന്ന് പാപ്പാ കുട്ടികളെ ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2024, 14:16