തിരയുക

ഫ്രാൻസിസിന്റെ നഗരത്തിൽ നടന്ന ഒരു ചിത്രപ്രദർശനം ഫ്രാൻസിസിന്റെ നഗരത്തിൽ നടന്ന ഒരു ചിത്രപ്രദർശനം  

ആഗോളമനുഷ്യസാഹോദര്യ സംഗമം റോമിൽ

എല്ലാവരും സഹോദരങ്ങൾ (ഫ്രത്തെല്ലി തൂത്തി) ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മെയ് മാസം 10, 11 തീയതികളിൽ റോമിൽ വച്ചു ആഗോളമനുഷ്യസാഹോദര്യ സംഗമം സംഘടിപ്പിക്കുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

എല്ലാവരും സഹോദരങ്ങൾ (ഫ്രത്തെല്ലി തൂത്തി) ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മെയ് മാസം 10, 11 തീയതികളിൽ റോമിൽ വച്ചു  ആഗോളമനുഷ്യസാഹോദര്യ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തിൽ, നോബൽ സമ്മാന ജേതാക്കൾ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രൊഫസർമാർ, മേയർമാർ, ഡോക്ടർമാർ, മാനേജർമാർ, തൊഴിലാളികൾ, കായിക ചാമ്പ്യൻമാർ എന്നിങ്ങനെ  സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ സംബന്ധിക്കും. ഈ രണ്ടു ദിനങ്ങളിൽ, പന്ത്രണ്ടു സമൂഹങ്ങളായി തിരിഞ്ഞുകൊണ്ടാണ് അംഗങ്ങൾ വട്ടമേശസമ്മേളനങ്ങൾ നടത്തുന്നത്.

സംഗമത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾ ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തും. ഇറ്റാലിയൻ രാഷ്ട്രപതി സെർജോ മത്തെരല്ലയും അംഗങ്ങളെ തന്റെ വസതിയിൽ സ്വീകരിക്കും. കഴിഞ്ഞ ജൂൺ 10ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ച സാഹോദര്യപ്രഖ്യാപനത്തിനു ശേഷം നടക്കുന്ന വലിയ ഒരു സംഗമത്തിനാണ് വത്തിക്കാൻ നഗരവും, റോമൻ  നഗരവും സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.

വ്യത്യസ്ത തലങ്ങളിലാണ് നാം ജീവിക്കുന്നതെങ്കിലും, വ്യത്യസ്ത മതങ്ങളിലാണ് വിശ്വസിക്കുന്നതെങ്കിലും, സമാധാനത്തിനുവേണ്ടി സഹോദരങ്ങളെ പോലെ ജീവിക്കുവാൻ നാം ആഗ്രഹിക്കണമെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളാണ് ഈ സംഗമങ്ങളുടെയും, പ്രവർത്തനങ്ങളുടെയും പ്രചോദനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2024, 11:51