ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാളിൽ 2025-ലെ ജൂബിലി ബൂളയുമായി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
രണ്ടായിരത്തിയിരുപത്തിയഞ്ചാം ആണ്ടിൽ കത്തോലിക്കാസഭ ജൂബിലി ആഘോഷം നടത്താനിരിക്കെ ഇതുമായി ബന്ധപ്പെട്ട ബൂള, കത്തോലിക്കാപരമ്പര്യപ്രകാരം 2024-ലെ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ ദിനമായ മെയ് ഒൻപത് വ്യാഴാഴ്ച, വായിക്കപ്പെട്ടു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല (Spes non confundit) എന്ന റോമക്കാർക്കുള്ള ലേഖനം അഞ്ചാം അദ്ധ്യായം അഞ്ചാം വാക്യത്തോടെയാണ് ബൂള ആരംഭിക്കുന്നത്. പ്രത്യാശ ഏവരുടെയും ഹൃദയങ്ങളിൽ നിറയട്ടെയെന്ന് പാപ്പാ ജൂബിലിയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഈ ലേഖനത്തിൽ എഴുതി.
ഇറ്റാലിയൻ സമയം വൈകുന്നേരം അഞ്ച് മുപ്പത്തിന് വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുൻവശത്താണ് ഇതുമായി ബന്ധപ്പെട്ട ആഘോഷച്ചടങ്ങുകൾ തയ്യാറാക്കപ്പെട്ടത്. ബൂള വായിക്കുന്ന ചടങ്ങുകൾക്ക് ശേഷം, വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽവച്ച്, ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാളുമായി ബന്ധപ്പെട്ട രണ്ടാം സഹായ്ഹ്നപ്രാർത്ഥന നടന്നു. ഫ്രാൻസിസ് പാപ്പയാണ് പ്രാർത്ഥനകൾ നയിച്ചത്.
സഭയിലൂടെ തന്റെ ജനത്തെ നയിക്കുന്ന ദൈവത്തിന്റെ സ്നേഹവും, അവൻ നൽകുന്ന രക്ഷയിലുള്ള ഉറപ്പും പ്രത്യാശയും ആഘോഷിക്കുന്ന പ്രത്യേക അവസരമായിരിക്കും ഇത്തവണത്തെ ജൂബിലി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: