ലോക മതാന്തര ഏതതാനതാ വാരാചരണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഗോള മതാന്തര ഐക്യവാരാചരണത്തിന് ശനിയാഴ്ച (01/02/25) തുടക്കമായി.
അനുവർഷം ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഈ ആചരണം നടക്കുക. ഇതനുസരിച്ച് ഇക്കൊല്ലം ഫെബ്രുവരി 1-7 വരെയാണ് മതാന്തര ഏകതാനതാ വരാചരണം.
2010 മുതൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലാണ് ഈ ആചരണം. ഭിന്ന മതങ്ങൾ തമ്മിലുള്ള സംഭാഷണം, സഹകരണം, പരസ്പരധാരണ എന്നിവ ആഗോളതലത്തിൽ പരിപോഷിപ്പിക്കുയാണ് ഇതിൻറെ ലക്ഷ്യം.
ജോർദ്ദാൻറെ രാജാവ് അബ്ദുള്ള രണ്ടാമനാണ് 2010 സെപ്റ്റംബർ 23-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനു മുന്നിൽ ഈ ആചരണ നിർദ്ദേശം വച്ചത്. അതിനടുത്ത മാസം, അതായത്, 2010 ഒക്ടോബർ 20-ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനം ഈ നിർദേശം ഐകകണ്ഠേന അംഗീകരിച്ചു.
എല്ലാ മതങ്ങളുടെയും ധാർമ്മികതയും ബോധ്യങ്ങളും വിശ്വാസങ്ങളും സമാധാനത്തിനും സഹിഷ്ണുതയക്കും പരസ്പര ധാരണയ്ക്കും ആഹ്വാനം ചെയ്യുന്നുവെന്ന ഉറച്ച വിശ്വാസത്തോടുകൂടിയാണ് ഐക്യരാഷ്ട്ര സഭ ഈ ആചരണം ഏർപ്പെടുത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: