യുദ്ധങ്ങൾക്കിരകളായ കുഞ്ഞുങ്ങൾക്കായി ഒരു സഹായ സഖ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൽ യുദ്ധങ്ങളുടെ ദുരിതം പേറുന്ന കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി “അല്ലയൻസ് അൺബ്രോക്കൺ കിഡ്സ്” എന്ന ഒരു സഖ്യം ആരംഭിക്കുന്നു.
കുട്ടികളുടെ അവകാശങ്ങളെ അധികരിച്ചുള്ള അന്താരാഷ്ട്ര വത്തിക്കാൻ സമ്മേളനത്തിൻറെ തലേന്ന്, അതായത്, ഫെബ്രുവരി 2-ന്, ഞായാറാഴ്ചയാണ് ഇതിന് തുടക്കമാകുന്നത്.
ഇറ്റലിയിലെ കാരുണ്യപ്രവർത്തനങ്ങളുടെ ദേശീയ കൂട്ടായ്മ, അൺബ്രോക്കൺ ഫൗണ്ടേഷൻ, 5 പി യൂറോപ്പ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ സഖ്യം.
നിരവധിയായ സംഘർഷങ്ങളുടെ ഫലമായി ശാരീരികമായും മാനസികമായും മുറിവേറ്റവർക്ക്, വിശിഷ്യ, കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും ഭൗതികവും മാനസികവുമായ സഹായം നല്കുകയാണ് ഈ സഖ്യത്തിൻറെ ലക്ഷ്യം.
പ്രത്യാശയുടെയും സൗഖ്യത്തിൻറെയും ഭാവി പ്രദാനം ചെയ്യുന്നതിന് സമൂർത്തവും കൂട്ടായതുമായ ആഗോള പ്രതിബദ്ധത ആവശ്യപ്പെടുന്ന മുൻഗണനാപരമായ ഒന്നാണ് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് എന്ന ശക്തവും അസന്ദിഗ്ധവുമായ ഒരു സന്ദേശം ഈ ജൂബിലി വർഷത്തിൽ നല്കാൻ ഇതുവഴി അല്ലയൻസ് അൺബ്രോക്കൺ കിഡ്‌സ് ഉദ്ദേശിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: