തിരയുക

ഗാസയിൽ കുട്ടികൾ ഒരു പാത്രത്തിൽ നിന്ന് വിശപ്പടക്കാൻ ഗാസയിൽ കുട്ടികൾ ഒരു പാത്രത്തിൽ നിന്ന് വിശപ്പടക്കാൻ  (AFP or licensors)

ഗാസയിൽ ഒരു ലക്ഷത്തിലേറെ കുട്ടികൾ ഭക്ഷ്യ-ഔഷധ അഭാവം നേരിടുന്നു!

അധിനിവേശ ഗാസയിൽ വധിക്കപ്പെടുന്നവരിൽ പത്തിൽ 4 പേരും പ്രായപൂർത്തിയാകാത്തവരാണെന്നും ഇവരിൽ ഭൂരിഭാഗവും 5-നും 9-നും ഇടയിൽ പ്രായമുള്ളവരാണെന്നും അവിടെ നടക്കുന്നത് കുട്ടികൾക്കെതിരായ യുദ്ധമാണെന്നും കുഞ്ഞുങ്ങളെ രക്ഷിക്കൂ” (സേവ് ദ ചിൽറൻ- Save the Children) എന്ന അന്താരാഷ്ട്ര സംഘടന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗാസയിൽ അധിനിവേശത്തിൻറെ അമ്പതു ദിനങ്ങൾ പിന്നിടുമ്പോൾ ആ പ്രദേശത്തിൻെറ വടക്കുഭാഗത്ത് പത്തുവയസ്സിൽ താഴെ പ്രായമുള്ള 1 ലക്ഷത്തി 30000-ത്തോളം കുട്ടികൾ ഭക്ഷണത്തിൻറെയും മരുന്നുകളുടെയും അഭാവം നേരിടുകയാണെന്ന് “കുഞ്ഞുങ്ങളെ രക്ഷിക്കൂ”  (സേവ് ദ ചിൽറൻ- Save the Children) എന്ന അന്താരാഷ്ട്ര സംഘടന ആശങ്ക പ്രകടിപ്പിക്കുന്നു.

ഈ ഭാഗത്ത് മാനവസേവന പ്രവർത്തകർക്ക് പ്രവേശനം ഏതാണ്ട് അസാദ്ധ്യം ആയിരിക്കയാണെന്നും “സേവ് ദ ചിൽറൻ” സംഘടന പറയുന്നു.  അവിടെ വധിക്കപ്പെടുന്നവരിൽ പത്തിൽ 4 പേരും  പ്രായപൂർത്തിയാകാത്തവരാണെന്നും ഇവരിൽ ഭൂരിഭാഗവും 5-നും 9-നും ഇടയിൽ പ്രായമുള്ളവരാണെന്നും വെളിപ്പെടുത്തുന്ന ഈ സംഘടന ഉടൻ വെടിനിറുത്തണമെന്ന് ആവശ്യപ്പെടുന്നു.

ഗാസയുടെ വടക്കുഭാഗത്തെ ജനങ്ങൾ മരണവിപത്തിലാണെന്ന മുന്നറിയിപ്പ് ഐക്യരാഷ്ട്രസഭ എതാണ്ട് ഒരുമാസം മുമ്പ് നല്കിയിരുന്നുവെന്നും ഈ പാശ്ചാത്തലത്തിൽ ആ പ്രദേശത്ത് മാനവികസഹായം എത്തിക്കുന്നതിനായുള്ള പ്രവർത്തകരുടെ ശ്രമം ഇസ്രായേൽ സേന ആവർത്തിച്ചു തടയുകയായിരുന്നുവെന്നും “കുഞ്ഞുങ്ങളെ രക്ഷിക്കൂ”  എന്ന സംഘടന വെളിപ്പെടുത്തി.

ഗാസയിൽ നടക്കുന്നത് കുട്ടികൾക്കെതിരായ യുദ്ധമാണെന്ന്  “സേവ് ദ ചിൽറൻ” സംഘടനയുടെ ആ പ്രദേശത്തെ മേധാവി ജെറെമി സ്റ്റോണെർ വധിക്കപ്പെടുന്ന കുട്ടികളുടെ സംഖ്യയുടെ വെളിച്ചത്തിൽ കുറ്റപ്പെടുത്തുന്നു. യാതൊരു ഉപാധിയും നിയന്ത്രണങ്ങളുമില്ലാത്തെ കുട്ടികൾക്ക് സഹായമെത്തിക്കാൻ കഴിയേണ്ടതിൻറെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2024, 12:15