തിരയുക

മെച്ചപ്പെട്ട ജീവിതം തേടി, ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നതിനായി മെച്ചപ്പെട്ട ജീവിതം തേടി, ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നതിനായി   (ANSA)

മനുഷ്യാവകാശം എന്ന പദം കൃത്യമായി വ്യാഖ്യാനിക്കപ്പെടണം, പരിശുദ്ധസിംഹാസനം!

മാനവ മാനത്തെ അധികരിച്ച് പോളണ്ടിലെ വർസ്വായിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തെ, യൂറോപ്പിൻറെ സുരക്ഷിതത്വം സഹകരണം എന്നിവയ്ക്കായുള്ള സംഘടനയിൽ (Organization for Security and Co-operation in Europe – OSCE) പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധിയായ പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി മോൺസിഞ്ഞോർ റിച്ചാർഡ് അലെൻ ഗ്യേറ തിങ്കളാഴ്ച (30/09/24) സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കടന്നുപോകുന്ന കാലഘട്ടത്തിൻറെ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി അനന്തമായി വികസിപ്പിച്ചെടുക്കാവുന്ന ആലങ്കാരിക പ്രയോഗമായി “മനുഷ്യാവകാശം” എന്ന പദം മാറാതിരിക്കേണ്ടതിന് അത് കൃത്യമായും വിവേചനബുദ്ധിയോടെയും പ്രയോഗിക്കേണ്ടതിൻെറെ പ്രാധാന്യം പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി മോൺസിഞ്ഞോർ റിച്ചാർഡ് അലെൻ ഗ്യേറ (Richard Allen Gyhra) ചൂണ്ടിക്കാട്ടുന്നു.

മാനവ മാനത്തെ അധികരിച്ച് പോളണ്ടിലെ വർസ്വായിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തെ, യൂറോപ്പിൻറെ സുരക്ഷിതത്വം സഹകരണം എന്നിവയ്ക്കായുള്ള സംഘടനയിൽ (Organization for Security and Co-operation in Europe – OSCE) പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധിയായ അദ്ദേഹം തിങ്കളാഴ്ച (30/09/24) സംബോധന ചെയ്യുകയായിരുന്നു.

മാനവമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങളിൽ ഒരു സമാവായം ഉണ്ടാകാത്തതിൽ ഖേദം പ്രകടിപ്പിച്ച മോൺസിഞ്ഞോൽ ഗ്യേറ, അതിനു മുഖ്യകാരണം, മനുഷ്യാവകാശങ്ങളെയും മൗലികസ്വാതന്ത്ര്യങ്ങളെയും  മനസ്സിലാക്കുന്നതിലൊ വ്യാഖ്യാനിക്കുന്നതിലൊ ഉള്ള കാതലായ വിയോജിപ്പികളാണെന്ന് വ്യക്തമാക്കി.

അവകാശങ്ങളെ അവയുടെ ശരിയായ സാഹചര്യത്തിൽ നിന്ന് നീക്കം ചെയ്യുന്നതോ, അവയുടെ പ്രയോഗത്തിൻറെ പരിധി പരിമിതപ്പെടുത്തുന്നതോ അല്ലെങ്കിൽ അവയുടെ അർത്ഥവും വ്യാഖ്യാനവും മാറ്റുന്നതോ അവയുടെ സാർവ്വത്രികത നിഷേധിക്കുക്കയോ ചെയ്യുന്ന സമീപനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പ്രകടപ്പിച്ചു. പൊതുവായ ഒരു ധാരണയുടെ അഭാവം യൂറോപ്യൻ നാടുകളുടെ സുരക്ഷിതത്വത്തിൻറെയും സഹകരണത്തിൻറെയും മേഖലകളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മോൺസിഞ്ഞോൽ ഗ്യേറ പറഞ്ഞു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2024, 12:30