തിരയുക

2018.12.17 Pena di Morte, esecuzione capitale, death penalty 2018.12.17 Pena di Morte, esecuzione capitale, death penalty  (ibreakstock)

പാക്കിസ്ഥാനിൽ ഒരു ക്രൈസ്തവ സ്ത്രീയ്ക്ക് വധശിക്ഷ!

ദൈവനിന്ദ കുറ്റം ചുമത്തപ്പെട്ട നാല്പതുവയസ്സുകാരിയും വിവാഹിതയുമായ ഷഗുഫ്ത കിരണിന് കോടതി വധശിക്ഷ വിധിച്ചു. 4 കുഞ്ഞുങ്ങളുടെ അമ്മയായാ അവർ മൂന്നു വർഷം മുമ്പാണ് അറസ്റ്റിലായത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാക്കിസ്ഥാനിൽ ദൈവനിന്ദക്കുറ്റാരോപിതയായ ഷഗുഫ്ത കിരൺ എന്ന ക്രൈസ്തവ സ്ത്രിയ്ക്ക് ഇസ്ലമബാദിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.

പ്രേഷിത വാർത്താ ഏജൻസിയായ ഫീദെസ് ആണ് ഈ വിവരം നല്കിയത്. 3 ലക്ഷം പാക്കിസ്ഥാൻ രൂപയും കോടതി പിഴയിട്ടിട്ടുണ്ട്.

വാട്ട്സാപ്പിൽ വന്ന ഒരു സന്ദേശം പങ്കുവച്ചതാണ് ഷഫുഗ കിരണിന് വധശിക്ഷ ലഭിക്കുന്നതിന് കാരണമായത്. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു ഈ സന്ദേശം. എന്നാൽ കിരൺ വായിച്ചു നോക്കാതെയാണ് ഈ സന്ദേശം പങ്കുവച്ചതെന്ന് അവരുടെ വക്കീൽ റന അബ്ദുർ ഹമീദ് വെളിപ്പെടുത്തി. നാല്പതുവയസ്സുകാരിയായ വിവാഹിതയായ ഷഗുഫ്ത 4 കുഞ്ഞുങ്ങളുടെ അമ്മയാണ്. മൂന്നു വർഷം മുമ്പാണ് അവർ അറസ്റ്റിലായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2024, 12:22