കൊടും ചൂടിൽ നിന്ന് രക്ഷനേടുന്നതിന് കൂട്ടികൾ ജലധാരകൾക്കിടയിലൂടെ കൊടും ചൂടിൽ നിന്ന് രക്ഷനേടുന്നതിന് കൂട്ടികൾ ജലധാരകൾക്കിടയിലൂടെ   (ANSA)

അത്യുഷ്ണം സഹിച്ച് 50 കോടിയോളം കുട്ടികൾ, യുണിസെഫ്!

അത്യുഷ്ണത്തിൻറെ പിടിയിലായിരിക്കുന്ന നാടുകളിൽ, മാലി, സെനെഗൾ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവയുൾപ്പെടെ എട്ടെണ്ണത്തിൽ താപനില വർഷത്തിൽ ആറുമാസക്കാലത്തിലേറെ 35 സെൽഷ്യസിനു മുകളിലാണെന്നും 16 നാടുകളിൽ വർഷത്തിൽ ഒരു മാസത്തോളം ഇത്തരം ഉയർന്നതാപനില അനുഭവപ്പെടുന്നുണ്ടെന്ന് യൂണിസെഫ് വെളിപ്പെടുത്തുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

താപനില ആറു പതിറ്റാണ്ടു മുമ്പുണ്ടായിരുന്നതിൻറെ ഇരട്ടിയോളം വർദ്ധിച്ചിരിക്കുന്ന മേഖലകളിൽ ജീവിക്കേണ്ടിവരുന്ന കുട്ടികളുടെ സംഖ്യ 46 കോടി 60 ലക്ഷം വരുമെന്ന്, അതായത്, 5 കുട്ടികളിൽ ഒരാൾ വീതം എന്ന്, ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF) വെളിപ്പെടുത്തുന്നു.

അടുത്തയിടെ നടത്തിയ ഒരു പഠനത്തിൻറെ വെളിച്ചത്തിലാണ് ഈ സംഘടന ആശങ്കാജനകമായ ഈ വിവരം നല്കിയിരിക്കുന്നത്. പലയിടങ്ങളിലും താപ നില 35 സെൽഷ്യസിനു മുകളിലാണെന്ന് യുണിസെഫ് വെളിപ്പെടുത്തുന്നു.

അത്യുഷ്ണത്തിൻറെ പിടിയിലായിരിക്കുന്ന നാടുകളിൽ, മാലി, സെനെഗൾ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവയുൾപ്പെടെ എട്ടെണ്ണത്തിൽ താപനില വർഷത്തിൽ ആറുമാസക്കാലത്തിലേറെ 35 സെൽഷ്യസിനു മുകളിലാണെന്നും 16 നാടുകളിൽ വർഷത്തിൽ ഒരു മാസത്തോളം ഇത്തരം ഉയർന്നതാപനില അനുഭവപ്പെടുന്നുണ്ടെന്നും പഠനം കാണിക്കുന്നു.

ആഫ്രിക്കയുടെ പടിഞ്ഞാറും മദ്ധ്യഭാഗത്തുമുള്ള നാടുകളിൽ 12 കോടി 30 ലക്ഷത്തോളം കുഞ്ഞുങ്ങൾ, അതായത്, ആ പ്രദേശങ്ങളിലുള്ള കുട്ടികളിൽ 39 ശതമാനം, വർഷത്തിൻറെ മൂന്നിലൊന്ന് ഭാഗം, ചുരുങ്ങിയത് 95 ദിവസങ്ങൾ 35 സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ കഴിയേണ്ടി വരുന്നുണ്ടെന്ന് യൂണിസെഫ് പറയുന്നു. വേനൽക്കാലത്ത് അത്യുഷ്ണം അനുഭവപ്പെടുന്ന ദിനങ്ങൾ ഇപ്പോൾ സാധാരണമായി മാറിയിരിക്കണെന്ന് യുണിസെഫിൻറെ ഡയറെക്ടർ ജനറൽ ശ്രീമതി കാതെറിൻ റസ്സെൽ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2024, 11:20