തിരയുക

നൈജീരിയായിലെ കത്തോലിക്കാ മെത്രാന്മാർ നൈജീരിയായിലെ കത്തോലിക്കാ മെത്രാന്മാർ 

“സമോവ ഉടമ്പടി” നൈജീരിയയുടെ മൂല്യങ്ങൾക്ക് ഭീഷണി, പ്രാദേശിക മെത്രാന്മാർ!

സമോവ ദ്വീപിൽ വച്ച് 2023 നവമ്പർ 15-നുണ്ടാക്കിൽ ഉടമ്പടിയിൽ നിന്ന് പിന്മാറുകയും അതിൻറെ ഭേദഗതിനിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്യണമെന്ന് മെത്രാന്മാർ രാഷ്ട്രാധികാരികളോട് ആവശ്യപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യൂറോപ്യൻ സമിതിയും അതിലെ 27 അംഗരാഷ്ട്രങ്ങളും ആഫ്രിക്ക, കരീബിയ, പസഫിക് നാടുകളുടെ സമിതിയും ചേർന്നു സമോവ ദ്വീപിൽ വച്ച് 2023 നവമ്പർ 15-നുണ്ടാക്കിൽ ഉടമ്പടി നൈജീരിയായുടെ പരമാധികാരത്തിനും മൂല്യങ്ങൾക്കും ഭീഷണിയാണെന്ന് അന്നാട്ടിലെ കത്തോലിക്കാ മെത്രാന്മാർ.

പ്രാദേശിക ഇസ്ലാം വേദിയും ഈ ഉടമ്പടിക്ക് എതിരാണ്. ബസ്സൽസിലെ നൈജീരിയായുടെ സ്ഥാനപതി ഇക്കഴിഞ്ഞ ജൂൺ 28-ന് സർക്കാരിനുവേണ്ടി ഈ കരാറിൽ ഒപ്പുവച്ച പശ്ചാത്തലത്തിലാണ് കത്തോലിക്കാസഭാദ്ധ്യക്ഷന്മാരുടെയും ഇസ്ലാം വേദിയുടെയും ഈ പ്രതികരണം.

ഈ ഉടമ്പടിയിൽ നിന്നു പിന്മാറുകയും അത് അടിയന്തിര ഭേദഗതിക്ക് വിധേയമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്യണമെന്ന് നൈജീരിയയിലെ കത്തോലിക്കാമെത്രാന്മാർ രാഷ്ട്രാധികാരികളോട് ആവശ്യപ്പെടുന്നു.

നാടിൻറെ ആരോഗ്യകരവും ധാർമ്മികവും മതപരവും സാംസ്കാരികവുമായ വളർച്ചയ്ക്ക് കാവൽക്കാരും വഴികാട്ടികളുമായിരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മെത്രാന്മാർ ജൂലൈ 10-ന് തങ്ങളുടെ സമ്മേളനാന്തരം പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിൽ പറയുന്നു. നാടിൻറെ പരമാധികാരത്തിനും ദേശീയ മൂല്യങ്ങൾക്കും ഭീഷണിയായ രേഖയുടെ സൂക്ഷ്മമായ ശൈലിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൗരാധികാരികൾക്ക്  പൂർണ്ണമായ അറിയില്ലായിരിക്കാം എന്ന അഭിപ്രായവും മെത്രാന്മാർ പ്രകടിപ്പിക്കുന്നു.

"സമോവ ഉടമ്പടിയിൽ ലിംഗസമത്വം, ലിംഗപരമായ കാഴ്ചപ്പാടുകൾ, ലിംഗ സമന്വയം എന്നിവയെക്കുറിച്ചുള്ള 61 പരാമർശങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് വിശദീകരിക്കുന്ന മെത്രാന്മാർ, ലിംഗപരമായ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുകയും എല്ലാ നയങ്ങളിലും ലിംഗസമത്വം സംയോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതിൻറെ അനിവാര്യത ഊന്നിപ്പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2024, 14:59