തിരയുക

യുക്രെയ്നിലെ യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾ. യുക്രെയ്നിലെ യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾ.  

യൂണിസെഫ് : യുക്രേനിയൻ കൗമാരക്കാരിൽ 53% കുഴിബോംബ് അപകടസാധ്യതകളെക്കുറിച്ച് അറിയുന്നവർ

യുക്രേനിയൻ കൗമാരക്കാരിൽ 53% കുഴിബോംബുമൂലമുള്ള അപകടസാധ്യതകളെക്കുറിച്ച് അറിവുണ്ടായിട്ടും അപകടകരമായ പ്രവർത്തനങ്ങൾ തുടരുന്നുവെന്ന് കുഴിബോംബ് സുരക്ഷിതത്തെക്കുറിച്ചുള്ള യൂണിസെഫിന്റെ പുതിയ പഠനം വെളിപ്പെടുത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

യൂണിസെഫും റേറ്റിംഗ് ഗ്രൂപ്പും നടത്തിയ ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത് കുഴിബോംബുകളും  പൊട്ടിത്തെറിക്കാവുന്ന മറ്റ് സ്ഫോടക വസ്തുക്കളും (യുഎക്സ്ഒ) ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് അവർക്ക് നന്നായി അറിയാമെങ്കിലും 53% യുക്രേനിയൻ കൗമാരക്കാർ അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നു.

കുഴിബോംബ് സ്ഥാപിച്ചിട്ടുള്ള 27 പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളും മാതാപിതാക്കളും ഉൾപ്പെട്ട സർവേയിൽ 97% കൗമാരക്കാരും സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാണെങ്കിലും അപകടകരമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നത് വ്യാപകമാണെന്ന് കാണിക്കുന്നു. 14 നും 17 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും ഗ്രാമീണ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള കൗമാരക്കാരും പ്രത്യേകിച്ചും അപകടസാധ്യതയുള്ളവരാണ്, ഈ പ്രായപരിധിയിലുള്ള 62% ആൺകുട്ടികളും അപകടകരമായ  പ്രവർത്തനങ്ങളിൽ  ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

10 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഏറ്റവും ഉയർന്ന സുരക്ഷിത സ്വഭാവം പ്രകടിപ്പിക്കുന്നവരാണെന്നും പഠനം എടുത്തുകാണിക്കുന്നു. ആൺകുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ പെൺകുട്ടികളാണ് സുരക്ഷിതമായ രീതികൾ പിന്തുടരുന്നത്. കൗമാരക്കാരുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒഴിവുസമയ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ ഇടപെടലുകൾ, മാതാപിതാക്കളുടെ ഇടപെടൽ എന്നിവ ഉൾപ്പെടുന്നു. വീഡിയോ ഗെയിമുകൾ കളിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്ന കൗമാരക്കാർക്ക്, പ്രത്യേകിച്ച് ഷൂട്ടിംഗ് ഗെയിമുകൾ, യുഎക്സ്ഒ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് ധാരണയുണ്ട് എങ്കിലും അവരുടെ പെരുമാറ്റം അപകടങ്ങൾ വിളിച്ചു വരുത്തുന്നതാണ്. അതേസമയം കുടുംബ പ്രവർത്തനങ്ങളിലോ യൂണിസെഫിന്റെ കാർട്ടൂണുകൾ, കോമിക്സ് പോലുള്ള വിദ്യാഭ്യാസ പരിപാടികളിലോ ഏർപ്പെടുന്നവർ കുറഞ്ഞ അപകടസാധ്യതയുള്ള പെരുമാറ്റങ്ങളാണ് കാണിക്കുന്നു.

2023 മുതൽ 2024 വരെ, വിവിധ യുക്രേനിയൻ മന്ത്രാലയങ്ങളുമായും അടിയന്തര സഹായമെത്തിക്കുന്ന സംഘടനകളുമായി സഹകരിച്ച് യുണിസെഫ് 1.5 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ 8 ദശലക്ഷത്തിലധികം യുക്രേനിയക്കാർക്ക് കുഴിബോംബിനെക്കുറിച്ചുള്ള സുരക്ഷാ വിവരങ്ങൾ നൽകി. ഈ ശ്രമങ്ങൾക്കിടയിലും, സുരക്ഷിതമായ പ്രവർത്തനങ്ങളിൽ ഗണ്യമായ വിടവുകൾ നിലനിൽക്കുന്നു, ഇത് കുഴിബോംബുകളുടെയും പൊട്ടിത്തെറിക്കാവുന്ന സ്ഫോടകവസ്തുക്കളുടേയും അപകടങ്ങളിൽ നിന്ന് യുവാക്കളെ സംരക്ഷിക്കുന്നതിന് തുടർച്ചയായ വിദ്യാഭ്യാസത്തിന്റെയും ഇടപെടലിന്റെയും ആവശ്യകത അടിവരയിടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 June 2024, 12:54