തിരയുക

മെഡിറ്ററേനിയൻ കടൽ മെഡിറ്ററേനിയൻ കടൽ  

മെഡിറ്ററേനിയൻ കടലിൽ വീണ്ടും അഭയാർത്ഥി മരണം

മെഡിറ്ററേനിയൻ കടലിൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ ഏകദേശം 29, 800 ലധികം അഭയാർത്ഥികളുടെ ജീവൻ നഷ്ടപ്പെട്ടതായി 'കുട്ടികളെ സംരക്ഷിക്കുക', എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മെഡിറ്ററേനിയൻ കടലിൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ ഏകദേശം 29, 800 ലധികം അഭയാർത്ഥികളുടെ ജീവൻ നഷ്ടപ്പെട്ടതായി 'കുട്ടികളെ സംരക്ഷിക്കുക', എന്ന  സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ലോകത്തിലെ ഏറ്റവും ദുർഘടമായ കടൽമാർഗങ്ങളിൽ ഒന്നാണ് മെഡിറ്ററേനിയൻ എന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

കുടിയേറ്റ നയങ്ങൾ സംബന്ധിച്ച എല്ലാ തീരുമാനങ്ങളിലും ആളുകളുടെ ജീവിതത്തിന് പ്രഥമസ്ഥാനം നൽകുവാനും, സുരക്ഷാമാർഗങ്ങൾ കടലിൽ ശക്തിപ്പെടുത്തുന്നതിനും ഇറ്റാലിയൻ, യൂറോപ്യൻ സർക്കാരുകൾക്കുള്ള ഉത്തരവാദിത്വവും സംഘടന ചൂണ്ടിക്കാണിച്ചു.

അപകടത്തിൽപ്പെടുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും രക്ഷിക്കാനും അവർക്ക് ഭാവി ഉറപ്പുനൽകാനും,  'കുട്ടികളെ സംരക്ഷിക്കുക', എന്ന  സംഘടന നിതാന്തജാഗ്രത പുലർത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു ദുരന്തങ്ങളെക്കുറിച്ചും സംഘടന എടുത്തു പറയുന്നു. തുർക്കിയിൽ നിന്നും മെഡിറ്ററേനിയൻ കടൽ മാർഗം യാത്രചെയ്ത പതിനൊന്നുപേർ ഒഴികെ ബാക്കിയുള്ള കുടിയേറ്റക്കാരെയാണ്, കടലിൽ കാണാതെയായത്. അതിജീവിച്ച പതിനൊന്നുപേർ ഇപ്പോൾ ലാമ്പെദൂസെയിൽ ചികിത്സയിലാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 June 2024, 12:33