ബംഗ്ലാദേശിൽ ജലപ്രളയം, ഏഴുലക്ഷത്തിലേറെ കുട്ടികൾ യാതനയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ബംഗ്ലാദേശിൻറെ വടക്കുകിഴക്കെ മേഖലയിൽ കനത്ത മഴമൂലമുണ്ടായ വെളപ്പൊക്കം ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെ ദോഷകരമായി ബാധിച്ചിരിക്കുതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF) ആശങ്ക പ്രകടിപ്പിക്കുന്നു.
7 ലക്ഷത്തി 72000-ത്തോളം കുട്ടികളാണ് ഈ ജലപ്രളയം മൂലം അന്നാട്ടിൽ ദുരിതമനുഭവിക്കുന്നതെന്ന് ഈ സംഘടന വെളിപ്പെടുത്തുന്നു.
800 ലേറെ വിദ്യാലയങ്ങൾ വെള്ളത്തിൽ മുങ്ങിയതായും അഞ്ഞൂറോളം വിദ്യാലയങ്ങൾ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്നതായും 140 സാമൂഹ്യ ചികിത്സാകേന്ദ്രങ്ങളിലും വെള്ളം കയറിതായും യൂണിസെഫ് വെളിപ്പെടുത്തി.
മൊത്തം ഇരുപതു ലക്ഷത്തോളം പേരെ പ്രളയം ദുരിതത്തിലാഴ്ത്തിയിട്ടുണ്ടെന്ന് യൂണിസെഫിൻറെ ബംഗ്ലാദേശ് പ്രതിനിധി ഷെൽഡൺ യെറ്റ് വെളിപ്പെടുത്തി. നദികൾ അപകടകരമാംവിധം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന അവസ്ഥയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ആശങ്കയുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: