തിരയുക

 ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയാ മെലോണിയും യൂറോപ്യൻ കമ്മീഷന്റെ പ്രസിഡണ്ടായ ഉർസുലാ ഫോൺ ഡെർലെയ്നും ഒരുമിച്ച്  കുടിയേറ്റക്കാർ വന്നു ചേരുന്ന  ലാംപെദൂസാ സന്ദർശിച്ചപ്പോൾ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയാ മെലോണിയും യൂറോപ്യൻ കമ്മീഷന്റെ പ്രസിഡണ്ടായ ഉർസുലാ ഫോൺ ഡെർലെയ്നും ഒരുമിച്ച് കുടിയേറ്റക്കാർ വന്നു ചേരുന്ന ലാംപെദൂസാ സന്ദർശിച്ചപ്പോൾ.  (ANSA)

സേവ് ദ ചിൽഡ്രൺ: യൂറോപ്യൻ യൂണിയൻ പ്രായപൂർത്തിയാകാത്തവരുടെ മനുഷ്യാവകാശങ്ങളെ മാനിക്കുന്ന പ്രായോഗികമായ പരിഹാരം കാണണം

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയാ മെലോണിയും യൂറോപ്യൻ കമ്മീഷന്റെ പ്രസിഡണ്ടായ ഉർസുലാ ഫോൺ ഡെർലെയ്നും ഒരുമിച്ച് ഇറ്റലിയിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ വന്നു ചേരുന്ന ലാംപെദൂസാ സന്ദർശിച്ചു. അവരുടെ ഈ സന്ദർശനം യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങൾക്ക് മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ശക്തമായ ഒരു ഉത്തരം നൽകുന്ന അടയാളമാകട്ടെ എന്ന് സേവ് ദ ചിൽഡ്രൺ അഭ്യർത്ഥിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പീഡനത്തിന്റെയും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റത്തിന്റെയും ഇരകളായ  പ്രത്യേകിച്ച് ആരും കൂടെയില്ലാതെ എത്തുന്ന പ്രായപൂർത്തിയാകാത്ത ഏറ്റവും ദുർബ്ബലരായ കുഞ്ഞുങ്ങളാണ് യൂറോപ്യൻ യൂണിയന്റെ അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള  രാഷ്ട്രീയ നയങ്ങളിലെ സഹകരണമില്ലായ്മയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നവർ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളേയും പെൺകുട്ടികളേയും രക്ഷിക്കാനും ഒരു നല്ല ഭാവി ഉറപ്പാക്കാനും 100 വർഷത്തിലധികമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അന്തർദ്ദേശിയ സംഘടനയായ സേവ് ദ ചിൽഡ്രൺ പ്രതിരോധ നയങ്ങളും കുടിയേറ്റ നിയന്ത്രണവും നിലനിൽക്കുന്നിടത്തോളം കാലം ഈ സാഹചര്യങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യുമെന്ന് അടിവരയിട്ടു.

മെഡിറ്ററേനിയൻ കടലിൽ ബുദ്ധിമുട്ടുന്ന കുടിയേറ്റക്കാരെ കടലിൽ തിരച്ചിൽ നടത്തി രക്ഷാസഹായമെത്തിക്കാനുള്ള സംവിധാനത്തിൽ നിന്നു തുടങ്ങി അന്തർദേശീയ മനുഷ്യവകാശ തത്വങ്ങളെ മാനിക്കുകയും യൂറോപ്യൻ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പരിശ്രമിക്കണമെന്നും സേവ് ദ ചിൽഡ്രൺ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ ലാംപെദൂസായിൽ കുടിയേറ്റക്കാരുടെ അസാധാരണമായ തിരക്കുമൂലം മതിയായ ഭക്ഷണമോ വെള്ളമോ പോലും നൽകാൻ അധികാരികൾക്ക് കഴിഞ്ഞില്ല. യുദ്ധവും അക്രമവും കൊടിയ ദാരിദ്ര്യവും മൂലമെത്തുന്നവരെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ രക്ഷിക്കാനുള്ള പൊതുവായ ഉത്തരവാദിത്വവും യൂറോപ്യൻ യൂണിയനും അതിലെ അംഗരാഷ്ട്രങ്ങളും അനുസ്മരിക്കണമെന്നും സേവ് ദ ചിൽഡ്രൺ ചൂണ്ടിക്കാണിച്ചു. കൂടാതെ കുടിയേറ്റ ഉടമ്പടി സംബന്ധിച്ച ചർച്ചകളിൽ പ്രായപൂർത്തിയാകാത്തവരുടെ അവകാശ സംരക്ഷണവും, കുടുംബ പുനരേകീകരണത്തിനും യൂറോപ്യൻ യൂണിയനിൽ സംരക്ഷണം തേടുന്നതിനും സ്ഥലമാറ്റത്തിനും ആവശ്യമായ നിയമപരമായ വഴികൾക്ക് വേഗത നൽകാനും ലഘൂകരിക്കാനും പരിശ്രമിക്കണമെന്നും സേവ് ദ ചിൽഡ്രൺ അഭ്യർത്ഥിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 സെപ്റ്റംബർ 2023, 12:00