ആഗോള ലൂതറൻ ഫെഡറേഷന് പുതിയ തലവൻ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പോളണ്ടിലെ ക്രക്കോവിൽ സമ്മേളിച്ച ലൂതറൻ സഭയുടെ പ്രതിനിധികൾ ആഗോള ലൂതറൻ ഫെഡറേഷന്റെ (Lutheran World Federation) തലവനായി ഡെൻമാർക്കിലെ ഇവാഞ്ചെലിക്കൽ ലൂതറൻ സഭയുടെ വിബോർഗ് രൂപതാമെത്രാനായി സേവനം ചെയ്യുന്നഡാനിഷ് മെത്രാനായ ഹെൻറിക് സ്റ്റബ്ക്യോറിനെ തിരഞ്ഞെടുത്തു.
ലൂതറൻ ആഗോള ഫെഡറേഷൻ പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിലും, പ്രേഷിത പ്രവർത്തനങ്ങളിലെ പൊതുസംരംഭങ്ങളിലും, ദൈവശാസ്ത്രത്തിലുള്ള സഹകരണ പ്രവർത്തനങ്ങളിലും, എക്യുമേനിക്കൽ വെല്ലുവിളികൾക്കുള്ള പൊതു പ്രതികരണങ്ങളിലും അധിഷ്ഠിതമായി തന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
മാനുഷിക, വികസന പ്രവർത്തനങ്ങളിലൂടെയും, അപരനുള്ള പിന്തുണയിലും, സാക്ഷ്യം പങ്കുവയ്ക്കലിലും സംവാദത്തിലും കൂടെ ക്രൈസ്തവ വിശ്വാസം പ്രാവർത്തികമാക്കുന്നതിന്റെ മൂല്യം കൂടുന്നത് സഭകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതു വഴിയാണെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. ലൂതറൻ എന്നത് സന്ദർഭത്തിനനുസരിച്ച് വ്യാഖ്യാനിക്കേണ്ടതുണ്ട്. വ്യത്യസ്ത സന്ദർഭങ്ങളിൽ കാണുന്ന വൈവിധ്യം അർത്ഥഗർഭമായി സുവിശേഷം പ്രഘോഷിക്കുവാൻ ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവം നമ്മെ അംഗ സഭകളായി പരിപോഷിപ്പിക്കുന്നതിന്റെ അടയാളമാണ്. അതിനാൽ വൈവിധ്യം ഉറപ്പാക്കാനും എല്ലാ സ്വരങ്ങളും കേൾക്കാൻ ഇടവരുത്തുകയും ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്വമായി കാണുമെന്ന് അദ്ദേഹം പറഞ്ഞു. ഹെൻറിക് സ്റ്റബ്ക്യോറിന്റെ ഔദ്യോഗിക സ്ഥാനാരോഹണം അടുത്ത ചൊവ്വാഴ്ച മറ്റു കൗൺസിൽ അംഗങ്ങളോടൊപ്പം നടക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: