ഭൂകമ്പത്തിൽ തകർന്ന മൊറോക്കൻ പട്ടണം ഭൂകമ്പത്തിൽ തകർന്ന മൊറോക്കൻ പട്ടണം   (ANSA)

മൊറോക്കോയ്ക്കും,ലിബിയയ്ക്കും റോമൻ വികാരിയാത്തിന്റെ സഹായഹസ്തം

ഭൂകമ്പത്തിലും,വെള്ളപ്പൊക്കത്തിലും കഷ്ടപ്പെടുന്ന മൊറോക്കോയിലെയും,ലിബിയയിലെയും ജനതയ്ക്കു റോമിലെ വികാരിയാത്ത് സഹായം നൽകി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ലോകമെമ്പാടുമുള്ള സഹോദരി സഭകളുമായുള്ള അടുപ്പത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഭാഗമായി റോം രൂപത കഴിഞ്ഞ ദിവസങ്ങളിലെ വിനാശകരമായ ഭൂകമ്പങ്ങളാൽ നാശം വിതച്ച മൊറോക്കോയിലെ ജനങ്ങൾക്കും, വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ലിബിയൻ ജനതയ്ക്കും സഹായം നൽകി.

 മൊറോക്കോയും ലിബിയയും അഭൂതപൂർവമായ മാനുഷിക ദുരന്തത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയിൽ ജാതി മത ഭേദമെന്യേ റോം രൂപത നടത്തുന്ന സഹായസഹകരണങ്ങൾ ലോകമെങ്ങും നന്ദിയോടെയാണ് അനുസ്മരിച്ചത്.മൊറോക്കോയിലെ വിനാശകരമായ ഭൂകമ്പത്തിൽ ഏകദേശം മൂവായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 റോം രൂപതയിലെ കാരിത്താസ് സംഘടന രൂപതയിലെ ഇടവകകളെയെല്ലാം കൂട്ടിയിണക്കിക്കൊണ്ട് പ്രാർത്ഥനയ്ക്കും, ഐക്യദാർഢ്യത്തിനും ആഹ്വാനം ചെയ്യുകയും, ഫണ്ട് രൂപീകരിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2023, 16:24