തിരയുക

കൊടുങ്കാറ്റിന് ശേഷം രക്ഷാപ്രവർത്തങ്ങളിലേർപ്പെട്ടിരിക്കുന്നവർ - ലിബിയയിൽനിന്നുള്ള ചിത്രം കൊടുങ്കാറ്റിന് ശേഷം രക്ഷാപ്രവർത്തങ്ങളിലേർപ്പെട്ടിരിക്കുന്നവർ - ലിബിയയിൽനിന്നുള്ള ചിത്രം  (ANSA)

ഡാനിയേൽ കൊടുങ്കാറ്റിന്റെ ഇരകളായ ലിബിയൻ ജനതയ്ക്ക് യൂണിസെഫ് സഹായം

ഡാനിയേൽ കൊടുങ്കാറ്റ് ബാധിച്ച്, ദുരിതത്തിലായ ലിബിയയിലെ ജനങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി സഹായമായി 30 ടൺ വസ്തുക്കളെത്തിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ ദിവസങ്ങളിൽ ലിബിയയിൽ വീശിയടിച്ച ഡാനിയേൽ ചുഴലിക്കൊടുങ്കാറ്റിലും, അതേത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ജനത്തിന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് 30 ടൺ സാധനസാമഗ്രികളുടെ സഹായമെത്തിച്ചു. കുട്ടികൾക്കും സാധാരണ കുടുംബങ്ങൾക്കുമായി, മരുന്നുകൾ, ചികിത്സാ ഉപകരണങ്ങൾ, ജലം ശുദ്ധീകരിക്കാനുള്ള ഉപകരണങ്ങൾ, ഭക്ഷണം, ടെന്റുകൾ തുടങ്ങിയ സാധനങ്ങളാണ് യൂണിസെഫ് വ്യോമമാർഗ്ഗം ലിബിയയിലെത്തിച്ചത്.

മരുന്നും ചികിത്സാഉപകരണങ്ങളുമായി 71 കിറ്റുകൾ, ജലശുചീകരണത്തിനായുള്ള ഒരു ലക്ഷം ഗുളികകൾ തുടങ്ങി താമസസൗകര്യത്തിനായി ടെന്റുകൾ വരെയാണ് യൂണിസെഫ് എത്തിച്ചത്.

ഇത്, തങ്ങൾ നൽകുവാനുദ്ദേശിക്കുന്ന സഹായത്തിന്റെ ആദ്യഭാഗമാണെന്നും, ഈ ആഴ്ചാവസാനത്തോടെ കൊടുങ്കാറ്റിന്റെ ഇരകളായ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി കൂടുതൽ സഹായസമഗ്രികൾ എത്തിക്കുമെന്നും സെപ്റ്റംബർ 19-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ യൂണിസെഫ് അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2023, 16:51