തിരയുക

ഫ്രാൻസിസ് പാപ്പാ യുവ ആഫ്രിക്കൻ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമൊപ്പം. ഫ്രാൻസിസ് പാപ്പാ യുവ ആഫ്രിക്കൻ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമൊപ്പം. 

ജനങ്ങളെ കുടിയിറക്കുന്ന സംഘർഷവും ദാരിദ്ര്യവും കാലാവസ്ഥയും

ലോകത്തിന്റെ പലയിടങ്ങളിലും പ്രത്യേകിച്ച് ആഫ്രിക്ക, തെക്കൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് കുടിയേറ്റക്കാരുടെ പലായനത്തിന് പല കാരണങ്ങളാണ് ഉള്ളത്. അവയിൽ പ്രധാനപ്പെട്ടവയാണ് സംഘർഷവും ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

യൂറോപ്യൻ യൂണിയനിലേക്കുള്ള ക്രമരഹിത കുടിയേറ്റത്തിന്റെ കേന്ദ്രമാണ് ഇറ്റലിയിലെ ലാംപെദൂസാ. കഴിഞ്ഞയാഴ്ച മാത്രം ആഫ്രിക്കയിൽ നിന്ന് 7000 പേരാണ് ടുണീഷ്യയ്ക്കും മാൾട്ടയ്ക്കും ഇടയിലുള്ള ഇറ്റലിയുടെ ഈ ദ്വീപിലെത്തിയത്. 2021 മായി താരതമ്യം ചെയ്യുമ്പോൾ ഇത് മൂന്നിരട്ടിയാണ്. സമുദ്രത്തിലൂടെയുള്ള അപകടം പിടിച്ച ഈ കുടിയേറ്റത്തിൽ ഈ വർഷം മാത്രം 2000 പേരെങ്കിലും മരിച്ചതായി കുടിയേറ്റത്തിനായുള്ള അന്തർദേശീയ സംഘടന അറിയിച്ചു.

റഷ്യൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പിലേക്ക് യുക്രെയ്ൻ അഭയാർത്ഥി പ്രവാഹമുണ്ടായി. ആഫ്രിക്കയിൽ സാമ്പത്തിക പ്രതിസന്ധിയും ആയുധസംഘർഷങ്ങളും മൂലം കുടിയേറ്റ പ്രതിസന്ധി തുടരുകയാണ്. ഹോൺ ഓഫ് ആഫ്രിക്ക, എത്തിയോപ്പിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആളുകൾ പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്.

ഏഷ്യയിൽ അടുത്തവർഷങ്ങളിൽ മ്യാന്മറിൽ നിന്ന് ആൻഡമാൻ കടലും ബംഗാൾ ഉൾക്കടലും താണ്ടുന്ന റോഹിങ്ക്യകളും, തെക്കൻ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ സമ്മർദ്ദവും ഉണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2023, 14:12