തിരയുക

അമ്മയും കുഞ്ഞും അമ്മയും കുഞ്ഞും  (ANSA)

കുഞ്ഞുങ്ങൾക്ക് മുലപ്പാലേകുന്നതിൽ ആഗോളതലത്തിൽ വർദ്ധനവ് !

മുലയൂട്ടൽ വാരം ആഗസ്റ്റ് 1-7 വരെ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുഞ്ഞുങ്ങളെ മുലയൂട്ടുന്ന പ്രവണതയിൽ ആഗോളതലത്തിൽ പത്തുശതമാനം വർദ്ധനവുണ്ടായിട്ടുണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷമനിധിയും (യുണിസെഫ്- UNICEF )ലോകാരോഗ്യസംഘടനയും (WHO) വെളിപ്പെടുത്തുന്നു.

കഴിഞ്ഞ പത്തു വർഷംകൊണ്ട് ഇത് 48 ശതമാനമായി ഉയർന്നുവെന്ന് ആഗസ്റ്റ് 1-7 വരെ ആചരിക്കപ്പെടുന്ന ലോക മുലയൂട്ടൽ വരാത്തോടനുബന്ധിച്ച് ഈ സംഘടനകളുടെ മേധാവികൾ ഒരു സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രത്യേകിച്ച് തൊഴിലിടങ്ങളിൽ ഇത് അനുവദിക്കപ്പെടുകയും വേണ്ടത്ര സൗകര്യം ഒരുക്കപ്പെടുകയുമാണെങ്കിൽ കൂടുതൽ വർദ്ധനവ് ഉണ്ടാകുമെന്ന് യൂണിസെഫിൻറെ ഡയറെക്ടർ ജനറൽ ശ്രീമതി കാതെറിൻ റസ്സെലും ലോകാരോഗ്യ സംഘടനയുടെ ഡയറെക്ടർ ജനറൽ തെദ്രോസ് അദനോം ഗെബ്രെയേസൂസും അഭിപ്രായപ്പെട്ടു.

2030-ാമാണ്ടോടെ മുലയൂട്ടൽ എഴുപതുശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും എന്നാൽ സ്ത്രീകളും കുടുംബങ്ങളും നേരിടുന്ന തടസ്സങ്ങളെ മറികടക്കേണ്ടത് ആ ലക്ഷ്യപ്രാപ്തിക്ക് അനിവാര്യമാണെന്നും അവർ പറയുന്നു.

“നമുക്ക് ജോലിസ്ഥലത്ത് മുലയൂട്ടാം, ജോലി ചെയ്യാം” എന്നതാണ് ഇക്കൊല്ലത്തെ മുലയൂട്ടൽ വാരാചരണത്തിൻറെ മുദ്രാവാക്യം.   

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2023, 12:43