തിരയുക

യൂണിസെഫ് യൂണിസെഫ് 

യൂണിസെഫ്: 1,400 കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ 800 യുക്രേനിയൻ അഭയാർത്ഥി കുടുംബങ്ങൾക്ക് ധനസഹായം നൽകി

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ബുദാപെസ്റ്റ് സിറ്റി, മെട്രോപൊളിറ്റൻ ഫൗണ്ടേഷൻ ഫോർ സോഷ്യൽ പോളിസി, ഹംഗേറിയൻ റെഡ്ക്രോസ് എന്നിവയുമായി സഹകരിച്ച് ഇതുവരെ 800 ഉക്രേനിയൻ അഭയാർഥി കുടുംബങ്ങൾക്ക് 1,400 കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തിക സഹായം നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 5.8 ദശലക്ഷത്തിലധികം ആളുകൾ - യുക്രെയ്നിലെ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുകയും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ അഭയം തേടുകയും ചെയ്തു.

ഹങ്കറിയിൽ താൽക്കാലിക സംരക്ഷണത്തിനായി രജിസ്റ്റർ ചെയ്ത 36,000 യുക്രേനിയൻ കുടുംബങ്ങളിൽ പലരും തങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ പാർപ്പിടം, വിദ്യാഭ്യാസ സാമഗ്രികൾ, ആരോഗ്യ സംരക്ഷണം എന്നിവ നൽകാൻ പാടുപെടുകയാണ്.

"ലോകമെമ്പാടുമുള്ള മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾക്ക് സ്ഥിരത ഉറപ്പാക്കുക എന്നതാണ് ഒന്നാമത്തെ മുൻഗണന" എന്ന് ഹങ്കറിയിലെ യൂണിസെഫ് സോഷ്യൽ പോളിസി ഓഫീസർ ഹദീൽ അഹ്മദ് വിശദീകരിച്ചു. "ആതിഥേയ രാജ്യത്ത് എത്തുന്ന അഭയാർഥികൾ ഉയർന്ന ജീവിതച്ചെലവ്, കുറച്ച് തൊഴിലവസരങ്ങൾ, ഒരു പുതിയ ഭാഷ പഠിക്കൽ തുടങ്ങി ഒന്നിലധികം വെല്ലുവിളികൾ നേരിടുന്നു.  താൽക്കാലിക പരിരക്ഷ ലഭിച്ചവരും ബുദാപെസ്റ്റിൽ താമസിക്കുന്നവരുമായ കുട്ടികളുള്ള യുക്രെയ്ൻ പൗരന്മാരും, യുക്രേനിയൻ-ഹംഗേറിയൻ പൗരന്മാരുമാണ് ധന സഹായ പിന്തുണയ്ക്ക് അർഹതയുള്ളവർ.

ജനസംഖ്യ, അഭയാർത്ഥികൾ, കുടിയേറ്റക്കാർ എന്നിവയ്ക്കായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫീസ് പോലുള്ള നിരവധി ദാതാക്കളിലൂടെയാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും യൂണിസെഫിന്റെ പിന്തുണ സാധ്യമാകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജൂലൈ 2023, 16:04