തിരയുക

എരിയുന്ന മെഴുകുതിരി എരിയുന്ന മെഴുകുതിരി   (ANSA)

റോമിൽ മാഫിയയ്ക്കെതിരെ ദീപശിഖാ പ്രകടനം!

മാഫിയ ആക്രമണങ്ങൾക്ക് ഇരകളായവരെ ഓർമ്മിക്കുന്നതോടൊപ്പം, മാഫിയയ്ക്ക് എതിരായ പോരാട്ടം പൂർവ്വാധികം ശക്തിപ്പെടുകയുമാണ് റോം രൂപതയും റോം നഗരകാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ദീപംകൊളുത്തിയുള്ള ഈ പ്രകടനത്തിൻറെ ലക്ഷ്യം. റോമിലെ രണ്ടു ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടതിൻറെ മൂപ്പതാം വാർഷികദിനമായ ജൂലൈ 28-നാണ് ഇത് അരങ്ങേറുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ മൂന്നു പതിറ്റാണ്ടു മുമ്പ് ദേവാലയങ്ങൾക്കു നേരെ നടന്ന ഭീകരാക്രമണളുടെ ഓർമ്മയാചരണത്തിൻറെ ഭാഗമായി വെള്ളിയാഴ്ച (28/07/23)  ദീപശിഖാ പ്രകടനം നടത്തും.

1993 ജൂലൈ 28-ന് രാത്രി റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയ്ക്കും അവിടെ നിന്ന് അല്പം അകലെ, വെലാബ്രൊയിലെ വിശുദ്ധ ജോർജിൻറെ നാമത്തിലുള്ള ദേവാലയത്തിനും നേർക്കാണ് മാഫിയ ആക്രമണം ഉണ്ടായത്. സ്ഫോടനങ്ങളിൽ ഇരു ദേവാലയങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിക്കുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മാഫിയ ആക്രമണങ്ങൾക്ക് ഇരകളായവരെ ഓർമ്മിക്കുന്നതോടൊപ്പം, നമ്മുടെ പ്രത്യാശയെ ഇല്ലാതാക്കുകയും ഭീകതരത വിതയക്കുകയും നമ്മുടെ ഭാവി കവർന്നെടുക്കുകയും ചെയ്യുന്ന മാഫിയയ്ക്ക് എതിരായ പോരാട്ടം പൂർവ്വാധികം ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമം എന്ന നിലയിലുമാണ് റോം രൂപതയും റോം നഗരകാര്യാലയവും സംയുക്തമായി ദീപംകൊളുത്തിയുള്ള ഈ പ്രകടനം സംഘടിപ്പിക്കുന്നത്. ഈ പ്രകടനത്തിൽ വിവിധ സംഘടനകളും കത്തോലിക്കാ പ്രസ്ഥാനങ്ങളും പങ്കുചേരും.

വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ നിന്നാരംഭിക്കുന്ന ഈ ദീപശിഖാ പ്രകടനം വിശുദ്ധ ജോർജിൻറെ നാമത്തിലുള്ള ദേവാലയ ചത്വത്തിൽ അവസാനിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2023, 12:46